
May 28, 2025
04:56 PM
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി. ശാസ്തമംഗലത്ത് ജർമൻ കോൺസുലേറ്റിൽ ബോംബ് വെച്ചന്നാണ് ഇന്ന് വ്യാജ ഭീഷണി സന്ദേശം എത്തിയത്. തിരുവനന്തപുരം ഡിസിപിയുടെ ഈ മെയിലിലേക്ക് ആയിരുന്നു രാവിലെ എട്ടുമണിയോടെ സന്ദേശം എത്തിയത്. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
മണിക്കൂറുകളോളം പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലും, ഔദ്യോഗിക വസതിയിലും, രാജഭവനിലുമടക്കം ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം എത്തിയിരുന്നു. സംസ്ഥാനത്ത് ഇതുവരെ 18 വ്യാജ ബോംബ് ഭീഷണികളാണ് ലഭിച്ചത്. സംസ്ഥാനത്തെ വ്യാജ ബോംബ് ഭീഷണി കേസുകളിൽ അങ്കിത് അശോകൻ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രതേക സംഘം അന്വേഷണമാരംഭിച്ചു.
Content Highlights: fake bomb threat in thiruvananthapuram german consulate thiruvananthapuram