തിരുവനന്തപുരം വള്ളക്കടവിൽ റോഡ് നിർമാണം മുടക്കി സിഐടിയുവിന്റെ വിശ്രമ കേന്ദ്രം

വള്ളക്കടവ് - പുത്തൻറോഡിലാണ് സിഐടിയുവിന്റെ വിശ്രമ കേന്ദ്രം

തിരുവനന്തപുരം വള്ളക്കടവിൽ റോഡ് നിർമാണം മുടക്കി സിഐടിയുവിന്റെ വിശ്രമ കേന്ദ്രം
dot image

തിരുവനന്തപുരം: വള്ളക്കടവിൽ റോഡ് നിർമാണം മുടക്കി സിഐടിയുവിന്റെ വിശ്രമ കേന്ദ്രം. റോഡ് കയ്യേറി നിർമിച്ച സിഐടിയുവിന്റെ വിശ്രമ കേന്ദ്രം പൊളിച്ചു നീക്കാത്തതിനാൽ റോഡ് നിർമാണം ഭാഗികമായി ഒഴിവാക്കി. വള്ളക്കടവ് - പുത്തൻറോഡിലാണ് സിഐടിയുവിന്റെ വിശ്രമ കേന്ദ്രം.

റോഡ് നിർമാണം തുടങ്ങിയപ്പോൾ തന്നെ ഷെഡ് മുഴുവൻ പൊളിച്ചു നീക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ റോഡിലേക്ക് നിൽക്കുന്ന തൂണുകൾ പോലും നീക്കില്ല എന്നായിരുന്നു സിഐടിയുവിന്റെ നിലപാട്. പൊതുമരാമത്ത് വകുപ്പ് നിർബന്ധം പിടിച്ചപ്പോൾ തൂണുകൾ ഉള്ളിലേക്ക് മാറ്റി. അപ്പോഴും മേൽക്കൂര റോഡിലേക്ക് തന്നെയാണ് നിൽക്കുന്നത്. ഷെഡ് മുഴുവൻ പൊളിച്ചു നീക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യം.

content highlights- CITU's rest center obstructs road construction at Vallakadavu

dot image
To advertise here,contact us
dot image