പന്തളം നഗരസഭ പിടിക്കുമെന്ന് ഉറപ്പിച്ച് ബിജെപി; കൗൺസിലർമാരെ ട്രാവലറിൽ എത്തിച്ച് ബിജെപി ജില്ലാ നേതൃത്വം

33 അംഗ പന്തളം നഗരസഭയിൽ ബിജെപിക്ക് 18 അംഗങ്ങൾ ആണുള്ളത്

പന്തളം നഗരസഭ പിടിക്കുമെന്ന് ഉറപ്പിച്ച് ബിജെപി; കൗൺസിലർമാരെ ട്രാവലറിൽ എത്തിച്ച് ബിജെപി ജില്ലാ നേതൃത്വം
dot image

പത്തനംതിട്ട: പന്തളം നഗരസഭയിൽ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്ന്. എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത് മൂലം മുൻ ചെയർപേഴ്സണും, വൈസ് ചെയർപേഴ്സണും രാജിവെച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

രാവിലെ 11 മണിക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ ബിജെപി കൗൺസിലർമാരുടേയും പിന്തുണ ഉറപ്പിച്ചിരിക്കുകയാണ് ജില്ലാ നേതൃത്വം. ഏതാനും പ്രതിപക്ഷ കൗൺസിലർമാരുടേയും പിന്തുണ കിട്ടുമെന്നും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ഒരു സ്വതന്ത്രൻ്റെ പിന്തുണയും ബിജെപിക്ക് ലഭിച്ചേക്കും. ബിജെപി കൗൺസിലർ അച്ചൻകുഞ്ഞ് ജോണിനെ അധ്യക്ഷനാക്കാനാണ് പാർട്ടിയുടെ ശ്രമം. വൈസ് ചെയർപേഴ്സണായി യു രമ്യയും തിരഞ്ഞെടുക്കപ്പെട്ടേക്കും. 33 അംഗ പന്തളം നഗരസഭയിൽ ബിജെപിക്ക് 18 അംഗങ്ങൾ ആണുള്ളത്. എൽഡിഎഫിന് 9, യുഡിഎഫിന് 5 എന്നിങ്ങനെയാണ് അംഗബലം.

Content Highlights: Panthalam municipality chairperson,vice chairperson election today

dot image
To advertise here,contact us
dot image