20 സംസ്ഥാനങ്ങളിൽ ബിജെപിയ്ക്ക് അധികാരം പിടിക്കാമെങ്കിൽ കേരളത്തിലും സാധിക്കും: അനിൽ ആന്റണി

കേരളത്തിൽ സിപിഐഎമ്മും കോൺഗ്രസും തമ്മിലുള്ള കപട ഗുസ്തി മൽസരമാണ് നടക്കുന്നത്.

20 സംസ്ഥാനങ്ങളിൽ ബിജെപിയ്ക്ക് അധികാരം പിടിക്കാമെങ്കിൽ കേരളത്തിലും സാധിക്കും: അനിൽ ആന്റണി
dot image

തിരുവനന്തപുരം: ഇന്നല്ലെങ്കിൽ നാളെ ബിജെപി കേരളത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് അനിൽ ആൻ്റണി. കേരളത്തിൽ ബിജെപി സർക്കാർ ഉണ്ടാക്കും. കേരളത്തിൽ സിപിഐഎമ്മും കോൺഗ്രസും തമ്മിലുള്ള കപട ഗുസ്തി മൽസരമാണ് നടക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മൽസരിക്കണോ എന്ന് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.

2026 ൽ ഇടത് മുന്നണി ദയനീയമായി തോൽക്കും. തൃശൂരിൽ ജനങ്ങൾക്ക് താൽപ്പര്യം ഉള്ളത് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത്. അക്കാര്യം മറച്ച് വയ്ക്കാനാണ് എൽഡിഎഫും യുഡിഎഫും കപടനാടകം കളിക്കുന്നത്. ജമ്മു കശ്മീരിൽ ബിജെപിയുടെ പ്രകടനം മികച്ചതായിരുന്നു. ഹരിയാനയിലും കശ്മീരിലും കോൺഗ്രസിൻ്റേത് മോശം പ്രകടനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടത് ഒരു രീതിയിലും തെറ്റല്ല. ഇടത് സർക്കാർ പ്രതിസന്ധിയിലായത് അഴിമതി കൊണ്ടാണ്. ആർ ശ്രീലേഖയേപ്പോലെ ഇനിയും ആളുകൾ ബിജെപിയിലേക്ക് വരും. 20 സംസ്ഥാനങ്ങളിൽ ബിജെപിയ്ക്ക് അധികാരം പിടിക്കാമെങ്കിൽ കേരളത്തിലും സാധിക്കുമെന്നും അനിൽ ആന്റണി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി പത്തനംതിട്ട പിടിക്കാൻ അനിൽ ആൻ്റണി ശ്രമിച്ചിരുന്നു. എന്നാൽ പരാജയമായിരുന്നു ഫലം. കേന്ദ്രം നേരിട്ട് കളത്തിലിറക്കിയ സ്ഥാനാർത്ഥിയായിരുന്നു അനിൽ ആന്റണി.

Content Highlight: Either today or tomorrow, BJP will form govt in Kerala says Anil Antony

dot image
To advertise here,contact us
dot image