വീട്ടില് കയറി കെട്ടിയിട്ട് പീഡിപ്പിച്ചു; സന്തോഷ് വര്ക്കി അടക്കം അഞ്ചുപേര്ക്കെതിരെ കേസ്

ട്രാന്സ്ജെന്ഡറിന്റെ പരാതിയിലാണ് ചേരനല്ലൂര് പൊലീസ് കേസെടുത്തത്

വീട്ടില് കയറി കെട്ടിയിട്ട് പീഡിപ്പിച്ചു; സന്തോഷ് വര്ക്കി അടക്കം അഞ്ചുപേര്ക്കെതിരെ കേസ്
dot image

കൊച്ചി: സന്തോഷ് വര്ക്കി അടക്കം അഞ്ച് പേര്ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് പൊലീസ്. സൗത്ത് ചിറ്റൂരില് താമസിക്കുന്ന ട്രാന്സ്ജെന്ഡർ മേക്കപ്പ് ആര്ടിസ്റ്റിന്റെ പരാതിയിലാണ് ചേരനല്ലൂര് പൊലീസ് കേസെടുത്തത്.

അലിന് ജോസ് പെരേര, അഭിലാഷ് അട്ടായം, ഹ്രസ്വ ചിത്ര സംവിധായകന് വിനീത്, ബ്രെെറ്റ് എന്നിവരാണ് കേസിലെ മറ്റുപ്രതികള്. ഏപ്രില് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ വാടകവീട്ടില് വെച്ചായിരുന്നു പീഡനം. വാടക വീട്ടില് കയറി സംഘം കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. ഐപിസി 377, ട്രാന്സ്ജെന്ഡര് ആക്ട് എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സിനിമയിലെ ഭാഗങ്ങള് വിശദീകരിക്കാന് എന്ന പേരില് വീട്ടിലെത്തി കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതിയില് പറയുന്നത്. വിനീതും ട്രാന്സ്ജെന്ഡറുമായി സൗഹൃദത്തിലായിരുന്നുവെന്ന് പരാതിയിലുണ്ട്. വിനീതുമായുള്ള പരിചയത്തിന്റെ പുറത്താണ് മറ്റ് പ്രതികള് വീട്ടിലെത്തിയതെന്നും പരാതിയില് പറയുന്നു.

dot image
To advertise here,contact us
dot image