രാത്രിയില് സ്റ്റേഷനില് നിര്ത്താതെ എക്സിക്യൂട്ടീവ് എക്സ്പ്രസ്; മഴയില് വലഞ്ഞ് യാത്രക്കാര്

രാത്രി 10.54ഓടെ എത്തിയ ട്രെയില് സ്റ്റേഷനില് നിര്ത്താകെ രണ്ട് കിലോമീറ്റര് അകലെയാണ് നിര്ത്തിയത്

രാത്രിയില് സ്റ്റേഷനില് നിര്ത്താതെ എക്സിക്യൂട്ടീവ് എക്സ്പ്രസ്; മഴയില് വലഞ്ഞ് യാത്രക്കാര്
dot image

കോഴിക്കോട്: രാത്രിയില് ട്രെയിന് സ്റ്റേഷിനില് നിര്ത്താത്തതില് പ്രതിഷേധവുമായി യാത്രക്കാര്. ആലപ്പി-കണ്ണൂര് എക്സിക്യൂട്ടീവ് എക്സ്പ്രസാണ് ശനിയാഴ്ച രാത്രി പയ്യോളി സ്റ്റേഷനില് നിര്ത്താതെ പോയത്. രാത്രി 10.54ഓടെ എത്തിയ ട്രെയിൻ സ്റ്റേഷനില് നിര്ത്താതെ രണ്ട് കിലോമീറ്റര് അകലെയാണ് നിര്ത്തിയത്.

കനത്ത മഴയായതിനാലും ട്രാക്കിന് സമീപം കാടായതിനാലും പലര്ക്കും ഇവിടെ ഇറങ്ങാന് സാധിച്ചില്ല. പിന്നീട് വടകര സ്റ്റേഷനില് ട്രെയിന് നിര്ത്തിയപ്പോഴാണ് യാത്രക്കാര്ക്ക് ഇറങ്ങാന് സാധിച്ചത്. തുടര്ന്ന് യാത്രക്കാര് സ്റ്റേഷന് മാസ്റ്ററുടെ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു.

കനത്ത മഴയില് പയ്യോളി സ്റ്റേഷന്റെ ബോര്ഡ് ലോക്കോ പൈലറ്റിന് കാണാന് സാധിക്കാതിരുന്നതാണ് ട്രെയിന് നിര്ത്താതിരുന്നതിന് കാരണമെന്ന് റെയില്വേ അധികൃതര് അറിയിച്ചു. സംഭവത്തില് ലോക്കോ പൈലറ്റിനെതിരെ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. റെയില്വേ കണ്ട്രോളിങ് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us