വില 2350 രൂപ; ആദ്യ കഴുകലിൽ ചുരിദാറിന്റെ നിറം പോയി; കടയുടമ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

ആദ്യ കഴുകലിൽത്തന്നെ ചുരിദാർ ചുരുങ്ങി, കളറും പോയി

dot image

ആലപ്പുഴ: ആദ്യ കഴുകലിൽ തന്നെ പുതിയ ചുരിദാറിന്റെ നിറം പോയതിനെത്തുടർന്ന് കടയുടമ ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതിച്ചെലവും ചുരിദാറിന്റെ വിലയും നൽകണമെന്ന ഉത്തരവുമായി ആലപ്പുഴ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. ആലപ്പുഴ രേവതിയിൽ കെ സി രമേശാണ് ആലപ്പുഴ വഴിച്ചേരിയിൽ പ്രവർത്തിക്കുന്ന റെഡിമെയ്ഡ് സ്ഥാപനത്തിൽനിന്ന് ചുരിദാർ വാങ്ങിയത്. മരുമകൾക്ക് വിവാഹവാർഷിക സമ്മാനമായി ചുരിദാറിന് 2,350 രൂപയായിരുന്നു വില.

ആദ്യ കഴുകലിൽത്തന്നെ ചുരിദാർ ചുരുങ്ങി, കളറും പോയി. ഇതോടെ ആലപ്പുഴ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ചുരിദാറിന്റെ വിലയായ 2,350 രൂപയും നഷ്ടപരിഹാരമായി 5,000 രൂപയും കോടതിച്ചെലവിനത്തിൽ 2,000 രൂപയും 30 ദിവസത്തിനുള്ളിൽ നൽകണമെന്ന് ആലപ്പുഴ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് പി ആർ ഷോളിയും അംഗം സി കെ ലേഖമ്മയും ഉത്തരവിട്ടു. ഹർജിക്കാരനുവേണ്ടി അഭിഭാഷകരായ ഇ ഡി സക്കറിയാസ്, എസ് രാജി എന്നിവർ ഹാജരായി.

dot image
To advertise here,contact us
dot image