ദേവസ്ഥാനം ശതദിന ഭാരത നൃത്തോത്സവത്തിൽ ശ്രദ്ധേയമായി 'നർത്തക വിലാപം'

കലാകാരന്മാർക്ക് ദേവസ്ഥാനാധിപതി ഡോ ഉണ്ണി ദാമോദര സ്വാമികൾ പൊന്നാടയും പ്രശസ്തിപത്രവും ശിൽപവും പ്രസാദവും നൽകി ആദരിച്ചു.

dot image

തൃശ്ശൂർ : തൃശ്ശൂർ ദേവസ്ഥാനം ശതദിന ഭാരത നൃത്തോത്സവത്തിൽ "നർത്തക വിലാപം" ഭരതനാട്യം ശ്രദ്ധേയമായി. പെരിങ്ങോട്ടുകര ദേവസ്ഥാനം ശതദിന ഭാരത നൃത്തോത്സവത്തിൻ്റെ പതിനെട്ടാം ദിവസം നടത്തിയ ഭരതനാട്യമാണ് ശ്രദ്ധേയമായത്. ഡോ. കൃപാ ഭട്ട്കെയുടെ ശിഷ്യയായ അമൃത ഭട്ട് ആണ് നർത്തക വിലാപം ഭരതനാട്യത്തിൽ അവതരിപ്പിച്ചത്. ദണ്ഡായുധപാണിപിള്ളൈ നർത്തക വിലാപം പദം രചിച്ചത്. പന്തനല്ലൂർ ബാണി ശൈലിയിലാണ് അമൃത ഭട്ട് ഭരതനാട്യം അവതരിപ്പിച്ചത്.

രസികപ്രിയ രാഗത്തിലെ ഗണേശ ശ്ലോകം ജതിസ്വരം എന്നിവയും ചണ്ഢമുണ്ഢ അസുരന്മാരെ നിഗ്രഹിക്കുന്ന കഥ പറയുന്ന ജനരഞ്ജിനി രാഗത്തിലെ പാഹിമാം ശ്രീ രാജ രാജേശ്വരി എന്ന മഹാവൈദ്യനാഥർ കൃതിയും പുരന്ദര ഭാസർ ദേവർനാമ കൃതിയായ "ബാലകൃഷ്ണ " എന്ന കൃതിയും അമൃത ഭട്ട് വേദിയിലെത്തിച്ചു. തുടർന്ന് ശ്രീകൃഷ്ണ ചരിതം നങ്ങ്യാരമ്മക്കൂത്തിലെ നരസിംഹാവതാരം അവതരിപ്പിച്ചുകൊണ്ട് അപർണ്ണ രാജുവും ചാരുകേശി രാഗത്തിൽ ലാൽഗുഡി ജയരാമൻ രചിച്ച വർണ്ണം ഭരതനാട്യമാടിക്കൊണ്ട് അമനി കൃഷ്ണയും ദേവസ്ഥാനത്തെ രംഗ മണ്ഡപത്തെ ധന്യമാക്കി. കലാകാരന്മാർക്ക് ദേവസ്ഥാനാധിപതി ഡോ ഉണ്ണി ദാമോദര സ്വാമികൾ പൊന്നാടയും പ്രശസ്തിപത്രവും ശിൽപവും പ്രസാദവും നൽകി ആദരിച്ചു.

dot image
To advertise here,contact us
dot image