വയോധികര്ക്കായുള്ള കട്ടില് വിതരണത്തെ ചൊല്ലി കോണ്ഗ്രസുകാര് തമ്മിലടി; വിവാദം

വാക്കേറ്റം അടിപിടിയുടെ വക്കിലേക്ക് നിങ്ങിയതോടെ എരുമേലി പഞ്ചായത്ത് പ്രസിഡന്റും, രണ്ട് പഞ്ചായത്ത് അംഗങ്ങളും ഇടപെട്ടു

dot image

കോട്ടയം: കട്ടില് വിതരണത്തെ ചൊല്ലി കോണ്ഗ്രസുകാര് തമ്മിലടി. വയോധികര്ക്ക് നല്കുന്ന കട്ടില് വിതരണത്തിന്റെ പേരിലായിരുന്നു കോണ്ഗ്രസുകാര് തമ്മില് തര്ക്കം. എരുമേലി പഞ്ചായത്തിലായിരുന്നു സംഭവം. കോണ്ഗ്രസ് പഞ്ചായത്ത് മെമ്പറും ഭര്ത്താവും കോണ്ഗ്രസ് പ്രവര്ത്തകനുമായിട്ടായിരുന്നു ഏറ്റുമുട്ടലുണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ് വിഷയത്തില് ഇടപെട്ടിട്ടുണ്ട്.

പട്ടികയിലുണ്ടായിരുന്ന മരണപ്പെട്ടയാളിന് പകരം മറ്റൊരാള്ക്ക് കട്ടില് നല്കുന്നതിനെ ചൊല്ലിയാണുള്ള വക്കേറ്റമാണ് കയ്യാങ്കളിയില് കലാശിച്ചത്. 2022-23 വാര്ഷിക പദ്ധതില് ഉള്പ്പെടുത്തി 27 വയോധികര്ക്ക് കട്ടില് നല്കുന്നതായിരുന്നു പദ്ധതി. പട്ടികയില് ഉള്പ്പെട്ട ഒരാള് മരണപ്പെട്ടതിനാല് പകരം മറ്റൊരാള്ക്ക് കട്ടില് നല്കണമെന്ന ആവശ്യവുമായി കോണ്ഗ്രസ് പ്രവര്ത്തകനായ ബിജു വഴിപറമ്പില് രംഗത്ത് വന്നു. ഇത് പഞ്ചായത്തംഗം ലിസി സജിയും ഭര്ത്താവും ചോദ്യം ചെയ്തു. തുടര്ന്നുണ്ടായ വാക്കേറ്റം കയ്യാങ്കളിയില് കലാശിക്കുകയായിരുന്നു.

വാക്കേറ്റം അടിപിടിയുടെ വക്കിലേക്ക് നിങ്ങിയതോടെ എരുമേലി പഞ്ചായത്ത് പ്രസിഡന്റും, രണ്ട് പഞ്ചായത്ത് അംഗങ്ങളും ഇടപെട്ട് സംഘര്ഷാവസ്ഥ ഒഴിവാക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്ക്കെ കട്ടില് വിതരണം നടത്തിയതും വിവാദമായിട്ടുണ്ട്.

dot image
To advertise here,contact us
dot image