'കേരളത്തിൽ ഫലത്തിനായി കാത്തിരിപ്പ് വേണ്ട'; യുഡിഎഫിന് വിജയം ഉറപ്പെന്ന് കുഞ്ഞാലിക്കുട്ടി

'രാഹുലിന്റെ ഫൈറ്റ് ജനം കാണുന്നുണ്ട്. ഇൻഡ്യ മുന്നണിക്ക് ഹോപ്പ് ഉണ്ട് എന്നത് കൂടുതൽ തെളിയും'

'കേരളത്തിൽ ഫലത്തിനായി കാത്തിരിപ്പ് വേണ്ട'; യുഡിഎഫിന് വിജയം ഉറപ്പെന്ന് കുഞ്ഞാലിക്കുട്ടി
dot image

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലത്തിനായി ഏറെ കാത്തിരിക്കണമെന്നതിൽ ആകാംക്ഷ പങ്കുവെച്ച് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പി കെ കുഞ്ഞാലിക്കുട്ടി. എന്നാൽ കേരളത്തിൽ അത് വിഷയമല്ലെന്നും മുഴുവൻ സീറ്റുകളിലും യുഡിഎഫ് ജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രതീക്ഷ പങ്കുവയ്ക്കുന്നു. സർവേ മുഴുവൻ യുഡിഎഫിന് അനുകൂലമാണ്. അതിൽ സംശയമില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്.

ഇപ്പോൾ അറിയേണ്ടത് രാജ്യം മുഴുവനുള്ള തിരഞ്ഞെടുപ്പ് ഫലമാണ്. അതിവേഗം ട്രെൻഡ് മാറുന്നുണ്ട്. ബിഹാറിലും യുപിയിലും ഭരണവിരുദ്ധ വികാരം ഉയരുന്നുണ്ട്. സംഗതി മാറിമറിയും. ഇൻഡ്യ മുന്നണി അധികാരത്തിലേറും. ദക്ഷിണേന്ത്യയിൽ നിന്ന് ഒന്നും കിട്ടാത്ത പരിഭവം ബിജെപിക്ക് ഉണ്ട്. അത് കൊണ്ടാണ് മോദി വീണ്ടും പോയി നോക്കുന്നത്. രാഹുൽ ഗാന്ധിയുടെ വരവ് ഓളം ഉണ്ടാക്കും. ആ ഓളം ആരംഭിച്ചു കഴിഞ്ഞു. രാഹുലിന്റെ ഫൈറ്റ് ജനം കാണുന്നുണ്ട്. ഇൻഡ്യ മുന്നണിക്ക് ഹോപ്പ് ഉണ്ട് എന്നത് കൂടുതൽ തെളിയും. അപ്പോൾ രാഹുലിന്റെ പ്രസക്തി വീണ്ടും ഉയരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

dot image
To advertise here,contact us
dot image