സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ റെയ്ഡ് ; 54 ഷവർമ കടകൾ അടപ്പിച്ചു

149 ഷവർമ കടകൾക്ക് നോട്ടീസ് നൽകി.

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വില്പന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന. വൃത്തിഹീനമായ സാഹചര്യത്തിൽ ഷവർമ നിർമിക്കുന്നു എന്ന പരാതിയിൽ നടത്തിയ പരിശോധനയിൽ 54 ഷവർമ കടകളാണ് അടപ്പിച്ചത്. 43 സ്ക്വാഡുകളുടെ നേതൃത്വത്തിൽ ഒരേ സമയം 502 ഇടത്താണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. 149 ഷവർമ കടകൾക്ക് നോട്ടീസ് നൽകി.

dot image
To advertise here,contact us
dot image