തലശ്ശേരി കാർണിവൽ വേദിയിൽ ആവേശം പകർന്ന് റിപ്പോർട്ടർ ടിവി

ബിസിനസ് രംഗത്തെ പ്രമുഖർക്ക് റിപ്പോർട്ടർ ടിവി നൽകുന്ന ലീഡർഷിപ്പ് അവാർഡ് സ്പീക്കർ എ.എൻ.ഷംസീർ സമ്മാനിച്ചു

തലശ്ശേരി കാർണിവൽ വേദിയിൽ ആവേശം പകർന്ന് റിപ്പോർട്ടർ ടിവി
dot image

മലപ്പുറം : തലശ്ശേരി കാർണിവൽ വേദിയിൽ ആവേശം പകർന്ന് റിപ്പോർട്ടർ ടിവി. ബിസിനസ് രംഗത്തെ പ്രമുഖർക്ക് റിപ്പോർട്ടർ ടിവി നൽകുന്ന ലീഡർഷിപ്പ് അവാർഡ് സ്പീക്കർ എ എൻ ഷംസീർ സമ്മാനിച്ചു.

റിപ്പോർട്ടർ ടിവിയുടെ എഡിറ്റോറിയൽ ടീം അംഗങ്ങളായ എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ, കൺസൾറ്റിംഗ് എഡിറ്റർ ഡോ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സുജയ പാർവതി എന്നിവരും ആഘോഷരാവിൽ പങ്കെടുത്തു.പ്രശസ്ത പിന്നണി ഗായിക അമൃത സുരേഷിൻ്റെ സംഗീത രാവ് തലശ്ശേരിയെ ആഘോഷത്തിമിർപ്പിലാക്കി.

ബിസിനസ് രംഗത്തെ മികച്ച പ്രതിഭകൾക്കായുള്ള റിപ്പോർട്ടർ ലീഡർഷിപ്പ് അവാർഡ് ഡയമണ്ട് പെയിന്റ്സ് എം ഡി ടി സന്തോഷ് കുമാർ, മെറ്റ് ലീഫ് ആൻഡ് പോപ്പുലർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ കെ പി ബാലൻ, സി ഇ ഒ കെ പി മിഥുൻലാൽ, മേരാൾഡ ജുവെൽസ് ചെയർമാനും എം ഡി യുമായ അബ്ദുൽ ജലീൽ ഏടത്തിൽ, ഗ്രാൻഡ് തേജസ് എം ഡി കിദാഷ് അഷ്റഫ്, വൈത്തിരി പാർക്ക് ഡയറക്ടർമാരായ ഷാനവാസ് എം ബി, ശരീഫ് വി പി, റിഗ് ഓഫ്ഷോർ അക്കാദമി എം ഡി ജിതേഷ് കുമാർ കെ കെ എന്നിവർ ഏറ്റുവാങ്ങി.

dot image
To advertise here,contact us
dot image