
കൊച്ചി: എറണാകുളത്ത് ലോഡ്ജിൽ ഒന്നര മാസം പ്രായമായ കുട്ടി ദുരൂഹസാഹചര്യത്തിൽ മരിച്ചു. ലോഡ്ജിൽ മുറിയെടുത്ത കുട്ടിയുടെ അമ്മയും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ. ഇവരുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും കുട്ടിയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി. ആലപ്പുഴ സ്വദേശിയാണ് അമ്മ. സുഹൃത്ത് കണ്ണൂർ സ്വദേശിയാണ്. കറുകപ്പള്ളിയിലെ ലോഡ്ജിലാണ് സംഭവം.