
May 21, 2025
08:03 AM
തിരുവനന്തപുരം: മലയാള സിനിമയിലെ മുത്തശ്ശിക്ക് വിട. നടിയും സംഗീതജ്ഞയും നർത്തകിയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മലയാള സിനിമകളിൽ മുത്തശ്ശി വേഷങ്ങൾ കൈകാര്യം ചെയ്ത് ശ്രദ്ധേയയായ നടിയാണ് സുബ്ബലക്ഷ്മി. കല്യാണ രാമൻ, നന്ദനം, പാണ്ടിപ്പട, ഗ്രാമഫോൺ, രാപ്പകൽ തുടങ്ങി 75-ലധികം സിനിമകളിൽ വേഷമിട്ടു. ഡബ്ബിങ് ആർട്ടിസ്റ്റായും പിന്നണി ഗായികയായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ടിവി സീരിയലുകളിലും വേഷമിട്ടു. നടിയും നർത്തകിയുമായ താര കല്യാൺ മകളാണ്.
1951ല്‍ ഓള് ഇന്ത്യ റേഡിയോയിലാണു ജോലി തുടങ്ങുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രമേഖലയില്‍ തുടക്കം. മലയാളത്തിനു പുറമെ നിരവധി ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. പരേതനായ കല്യാണകൃഷ്ണനാണ് ഭര്‍ത്താവ്. താരാ കല്യാണ്‍ ഉൾപ്പെടെ മൂന്നു മക്കളുണ്ട്.