'സർക്കാർ പറഞ്ഞു പറ്റിച്ചു'; പണിമുടക്കിനൊരുങ്ങി പിജി ഡോക്ടർമാർ

ഒ പി ബഹിഷ്കരിക്കുമെന്നും അവർ അറിയിച്ചു

dot image

തിരുവനന്തപുരം: പണിമുടക്കിനൊരുങ്ങി സർക്കാർ മെഡിക്കൽ കോളേജുകളിലെ പിജി ഡോക്ടർമാർ. സ്റ്റൈപ്പൻ്റ് വർധനയടക്കമുള്ള വിഷയങ്ങളിൽ നൽകിയ ഉറപ്പ് സർക്കാർ പാലിച്ചില്ലെന്നും പറഞ്ഞു പറ്റിച്ചെന്നും ഡോക്ടർമാർ ആരോപിച്ചു. 29-ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്നും ഒ പി ബഹിഷ്കരിക്കുമെന്നും അവർ അറിയിച്ചു.

അത്യാഹിത വിഭാഗത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കും. 30 ന് ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തും. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പിജി ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

dot image
To advertise here,contact us
dot image