

മെക്സിക്കോ സിറ്റി: പൊതുസ്ഥലത്തുവെച്ച് മെക്സിക്കൻ പ്രസിഡന്റിനു നേരെ ലൈംഗികാതിക്രമം. ചൊവ്വാഴ്ച മെക്സിക്കോ സിറ്റിയിൽ നടന്ന പൊതുപരിപാടിക്കിടെയാണ് മദ്യപിച്ചെത്തിയയാൾ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിനെ ചുംബിക്കാൻ ശ്രമിച്ചത്.
അനുയായികളെ അഭിവാദ്യം ചെയ്യുന്നതിനായി ക്ലൗഡിയ തെരുവിലേക്കിറങ്ങി നടന്നപ്പോഴായിരുന്നു സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് യുവാവ് പ്രസിഡന്റിനടുത്തേക്കെത്തുകയും ഒരു കൈ കൊണ്ട് ക്ലൗഡിയയുടെ തോളിലും മറുകൈ കൊണ്ട് മാറിടത്തിലും സ്പർശിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവർ തട്ടിമാറ്റാൻ ശ്രമിച്ചതോടെ പ്രസിഡൻറിനെ ഇയാൾ ചുംബിക്കാനും ശ്രമിച്ചു. യുവാവിൻറെ കൈ ക്ലൗഡിയ തട്ടി നീക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
CRAZY moment man GROPES Mexico’s President Claudia Sheinbaum
— RT (@RT_com) November 4, 2025
Then TRIES to kiss her before security finally wakes up
How was security THIS slow to react? pic.twitter.com/vaECXy0bCW
സംഭവത്തിനുപിന്നാലെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുകയാണ്. തെരുവുകളിൽ പ്രസിഡൻറിന് പോലും സുരക്ഷയില്ലെന്നാണ് കൂടുതൽപ്പേരും പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ എവിടെയായിരുന്നുവെന്നും പലരും ചോദിക്കുന്നുണ്ട്.
അക്രമിയോട് ഇത്രയും അനുഭാവമൊന്നും വേണ്ടെന്നും കമൻറുകളുണ്ട്. അതിക്രമം നേരിട്ടപ്പോഴും അങ്ങേയറ്റം സമചിത്തതയോടെയാണ് ക്ലൗഡിയ പ്രതികരിച്ചതെന്നും അത് പ്രശംസനീയമാണെന്നും മറ്റു ചിലരും കുറിച്ചു. അതേസമയം, ക്ലൗഡിയയുടെ ഓഫീസ് സംഭവത്തിലിതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: Man tries to kiss Mexican President Claudia Sheinbaum during public interaction