പൃഥ്വിയുടെ 'ഡബിള്‍ മോഹന്‍' എത്തുന്നു; 'വിലായത്ത് ബുദ്ധ' റിലീസ് തീയതി പ്രഖ്യാപിച്ചു

'വിലായത്ത് ബുദ്ധ' സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

പൃഥ്വിയുടെ 'ഡബിള്‍ മോഹന്‍' എത്തുന്നു; 'വിലായത്ത് ബുദ്ധ' റിലീസ് തീയതി പ്രഖ്യാപിച്ചു
dot image

ജി ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പൃഥ്വിരാജ് ആണ് സിനിമയിൽ നായകനായി എത്തുന്നത്. ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന വേറിട്ട വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ഇപ്പോഴിതാ ആരാധകർ ഏറെ കാത്തിരുന്ന സിനിമയുടെ റീലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നവംബർ 21നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ് ആയി എത്തുക.

സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും 'കാട്ടുരാസ' എന്ന ഗാനവും ഇതിനകം സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക.'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയുമാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പൃഥ്വിയെ കൂടാതെ ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം. '777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ 'ബെല്‍ബോട്ടം' ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്.

Content Highlights:  release date of the movie 'Vilayat Buddha' has been announced

dot image
To advertise here,contact us
dot image