'പലസ്‌തീൻ രാഷ്ട്രം സാധ്യമാകാതെ ആയുധം താഴെ വെക്കില്ല'; യുഎസിന് മറുപടിയുമായി ഹമാസ്

ആയുധം താഴെ വെക്കില്ലെന്ന് തറപ്പിച്ചുപറഞ്ഞ് ഹമാസ്

dot image

വെസ്റ്റ് ബാങ്ക്: പലസ്‌തീൻ രാഷ്ട്രം സാധ്യമാകാതെ ആയുധം താഴെ വെക്കില്ലെന്ന് തറപ്പിച്ചുപറഞ്ഞ് ഹമാസ്. ഹമാസ് ആയുധം താഴെവെക്കാൻ സന്നദ്ധത അറിയിച്ചു എന്ന ഡോണൾഡ്‌ ട്രംപിന്റെ പശ്ചിമേഷ്യൻ ദൂതനായ സ്റ്റീവ് വിറ്റ്‌കോഫിന്റെ പരാമർശങ്ങൾക്ക് മറുപടിയായിട്ടായിരുന്നു ഹമാസ് നിലപാട് വ്യക്തമാക്കിയത്. നേരത്തെ പലസ്തീനെ അംഗീകരിക്കാമെന്ന് ഉറപ്പ് നൽകിയ ഫ്രാൻസ്, ബ്രിട്ടൻ പോലുള്ള നിരവധി രാജ്യങ്ങളും ഹമാസ് ആയുധം താഴെ വെക്കണമെന്ന നിബന്ധനയാണ് മുന്നോട്ടുവെച്ചത്. ഇതിനിടയിലാണ് ആ നീക്കം ഒരിക്കലും ഉണ്ടാകില്ലെന്ന് ഹമാസ് ഉറപ്പിച്ചുപറയുന്നത്.

ഫ്രാൻസ്, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങളാണ് പലസ്തീൻ രാജ്യത്തെ അംഗീകരിക്കുമെന്ന പ്രഖ്യാപനവുമായി നിലവിൽ രംഗത്തുവന്നിരിക്കുന്നത്. ഗാസയിൽ ഉടൻ വെടിനിർത്തൽ ആവശ്യമാണെന്നും, ബന്ദികളാക്കിയവരെ ഹമാസ് ഉടൻ വിട്ടയക്കണമെന്നുമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ആവശ്യപ്പെട്ടത്. തുടർന്ന് സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭ സമ്മേളനത്തിൽ പ്രഖ്യാപനം നടത്തുമെന്നും ഫ്രാൻസ് പറഞ്ഞിരുന്നു.

ഇസ്രയേൽ ഗാസയിലെ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടൻ നൽകിയത്. വെസ്റ്റ്ബാങ്കിൽ അധിനിവേശമുണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും ഹമാസ് ഉടൻ ബന്ദികളെ മോചിപ്പിക്കണമെന്നും കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു. ഗാസയിലെ ഭരണക്രമത്തിൽ ഹമാസിന് ഒരു പങ്കും ഉണ്ടാകരുതെന്നും സ്റ്റാർമർ നിബന്ധന വെച്ചിരുന്നു.

Content Highlights: Hamas says they wont keep down weapons until palestine country established

dot image
To advertise here,contact us
dot image