
വാഷിങ്ടൺ: ന്യൂയോർക്കിൽ രക്ഷിതാക്കൾക്കൊപ്പം കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന ഒരുമാസം പ്രായമുള്ള കുഞ്ഞിനെ വളർത്തുനായ കടിച്ച് കൊന്നു. ലോങ് ഐലൻഡ് സിറ്റിയിലെ 12-ാം സ്ട്രീറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുഞ്ഞ് ഉറങ്ങുന്ന സമയത്ത് അക്രമാസക്തനായ ജർമ്മൻ ഷെപ്പേർഡ്-പിറ്റ് ബുൾ സങ്കരയിനത്തിൽപ്പെട്ട നായ ഉറങ്ങി കിടന്നിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ മാതാവാണ് പൊലീസിന് മൊഴി നൽകിയത്. ന്യൂയോർക്കിൽ നടന്ന അതിദാരുണമായ സംഭവത്തിൽ അനിമൽ കൺട്രോൾ വിഭാഗം നായയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിൽ മാതാപിതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഇതുവരെ ആർക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ല. അന്വേഷണം തുടരുകയാണ്.
Content Highlights:A one-month-old baby was bitten to death by a pet dog while sleeping with his parents