
തൃശ്ശൂർ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. വാൽപ്പാറ സിംഗോണ സ്വദേശി ചെല്ലപ്പൻ (68) ആണ് മരിച്ചത്. പ്രദേശത്തെ ക്ഷേത്ര പൂജാരിയായിരുന്ന ചെല്ലപ്പൻ വൈകീട്ട് ഏഴ് മണിക്ക് നട അടച്ച് വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തേയിലത്തോട്ടത്തിൽ നിന്ന് വന്ന കാട്ടുപോത്ത് ചെല്ലപ്പനെ കുത്തി വീഴ്ത്തി. ചെല്ലപ്പൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.