മൂത്രമൊഴിക്കുന്നതിൽ തർക്കം; തിരുവനന്തപുരത്ത് വീട് കയറി ആക്രമണം, നാല് പേർക്ക് പരിക്ക്

സംഭവത്തിൽ ആക്രമികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൂത്രമൊഴിക്കുന്നതിൽ തർക്കം; തിരുവനന്തപുരത്ത് വീട് കയറി ആക്രമണം, നാല് പേർക്ക് പരിക്ക്

തിരുവനന്തപുരം: നരുവാമൂട് വീട് കയറി ആക്രമണം. 85 കാരൻ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. നരുവാമൂട് മുളമൂട് സ്വദേശി സോമന്‍ നാടാർക്ക് തലക്കാണ് വെട്ടേറ്റത്. 14 സ്റ്റിച്ച് ഉണ്ട്. 23 കാരിയുടെ നട്ടെല്ലിന് പൊട്ടലുണ്ട്. പരിക്കേറ്റവർ ചികിത്സയിലാണ്. വീടിനു മുന്നിലും കട വരാന്തയിലും മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് വഴി മാറിയത്. കമ്പിപ്പാരയും വാക്കത്തിയുമുൾപ്പെടെയുള്ള ആയുധങ്ങളുമായാണ് അക്രമി സംഘം വീട്ടിൽ കയറി അതിക്രമം നടത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അക്രമികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരിക്കേറ്റ സോമനാഥൻ നാടാർ അയൽവക്കത്തെ വീട്ടുപരിസരത്ത് പോയി മൂത്രമൊഴിക്കൽ പതിവാണെന്ന് അയല്‍ക്കാർ പറയുന്നു. അയൽക്കാർ പലപ്പോഴും എതിർത്തെങ്കിലും സോമനാഥൻ നാടാർ പിന്നോട്ടു പോയില്ല. ഇതോടെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ വീട്ടുടമസ്ഥൻ തീരുമാനിച്ചു. തുടര്‍ന്ന് ഇന്നലെ വൈകീട്ട് സുഹൃത്തുക്കളെയും കൂട്ടി സോമനാഥൻ നാടാരുടെ വീടിനോട് ചേർന്ന കടയ്ക്കടുത്ത് ചെന്ന് വരിവരിയായി നിന്നങ്ങ് മൂത്രമൊഴിച്ചു.

സോമനാഥൻ നാടാർക്ക് ഇത് ഇഷ്ടപ്പെട്ടില്ല. പിന്നാലെ ഇത് ചോദ്യം ചെയ്യുകയും തര്‍ക്കം സംഘര്‍ഷത്തിലെത്തുകയുമായിരുന്നു. സോമനാഥൻ നാടാരെ ആക്രമിക്കുന്നത് തടയാൻ എത്തിയതാണ് കുടുംബത്തിലെ മറ്റുള്ളവർ. ഇവരെയും സംഘം ആക്രമിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com