ആ സംഭവം എന്നെ വല്ലാതെ ഭയപ്പെടുത്തി, കരിയർ അവസാനിക്കുമെന്ന് വരെ ഭയന്നു: മനസ്സുതുറന്ന് അക്ഷയ് കുമാർ

'ഇന്നത്തെ കാലത്താണെങ്കിൽ ഞാൻ ഒരിക്കലും അങ്ങനെ പ്രതികരിക്കില്ല. അന്ന് നടന്നത് വലിയൊരു അബദ്ധമായി ഞാൻ കരുതുന്നു'

ആ സംഭവം എന്നെ വല്ലാതെ ഭയപ്പെടുത്തി, കരിയർ അവസാനിക്കുമെന്ന് വരെ ഭയന്നു: മനസ്സുതുറന്ന് അക്ഷയ് കുമാർ
dot image

ജീവിതത്തിലെ ഏറ്റവും വലിയ നാണക്കേട് തോന്നിയ നിമിഷം ഏതായിരുന്നു എന്ന ചോദ്യത്തിന് ബോളിവുഡ് താരം നടൻ അക്ഷയ് കുമാർ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. പണ്ട് ഒരു വിഐപി പാർട്ടിക്കിടെ ഒരാളെ തല്ലിയതും അയാൾ ബോധരഹിതനായതുമായ സംഭവത്തെക്കുറിച്ച് മനസുതുറക്കുകയാണ് താരം.

'അയാൾ എന്റെ സുഹൃത്തിനെ ചീത്ത വിളിച്ചു, അങ്ങനെ ചെയ്യരുതെന്ന് ഞാൻ പറഞ്ഞു. അയാൾ അത് ആവർത്തിച്ചു. നാലഞ്ച് തവണ ഞാൻ മുന്നറിയിപ്പ് നൽകിയിട്ടും അയാൾ നിർത്തിയില്ല. വളരെ മോശമായ ഭാഷയാണ് ഉപയോഗിച്ചത്. അത് സഹിക്കവയ്യാതെ വന്നപ്പോൾ ഞാൻ ഇടപെട്ടു. ദേഷ്യം നിയന്ത്രിക്കാനാവാതെ ഞാൻ അയാളെ മർദ്ദിക്കുകയും അയാൾ ബോധരഹിതനായി വീഴുകയും ചെയ്തു. വലിയൊരു പാർട്ടിക്കിടെ നടന്ന ഈ സംഭവം എന്നെ വല്ലാതെ ഭയപ്പെടുത്തി. അയാൾക്ക് ബോധം വരാനായി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നു. ഒടുവിൽ അയാൾക്ക് ബോധം തെളിഞ്ഞതോടെയാണ് എനിക്ക് ആശ്വാസമായത്. ഇന്നത്തെ കാലത്താണെങ്കിൽ ഞാൻ ഒരിക്കലും അങ്ങനെ പ്രതികരിക്കില്ല. അന്ന് നടന്നത് വലിയൊരു അബദ്ധമായി ഞാൻ കരുതുന്നു. സാധിക്കുമെങ്കിൽ മാറ്റാൻ ആഗ്രഹിക്കുന്ന ഒരു നിമിഷമാണത്. ഇന്ന് അത്തരമൊരു സാഹചര്യം വന്നാൽ ഞാൻ അവിടെ നിന്ന് നടന്നു നീങ്ങുകയേ ഉള്ളൂ', അക്ഷയ് കുമാറിന്റെ വാക്കുകൾ.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഭൂത് ബംഗ്ല' ആണ് അക്ഷയ്യുടെ വരാനിരിക്കുന്ന പ്രധാന ചിത്രം. പരേഷ് റാവൽ, വാമിഖ ഗബ്ബി എന്നിവരും ഇതിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ 14 വർഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറർ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹൻ ശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹൻ ശങ്കർ ആണ് സംഭാഷണം.

ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള കൂട്ടുകെട്ടാണ് പ്രിയദർശൻ - അക്ഷയ് കുമാർ. നിരവധി ഹിറ്റ് കോമഡി ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ പുറത്തുവന്നിട്ടുള്ളത്. ഏറെ കാലത്തിന് വേഷം വീണ്ടും അക്ഷയ് കുമാറുമായി പ്രിയദർശൻ ഒന്നിക്കുമ്പോൾ ഒരു വമ്പൻ ഹിറ്റ് തന്നെയാണ് താരത്തിന്റെ ആരാധകരും ബോളിവുഡ് സിനിമാപ്രേമികളും പ്രതീക്ഷിക്കുന്നത്.

Content Highlights: Akshay kumar talks about an incident where he felt his career was over

dot image
To advertise here,contact us
dot image