തിരുവനന്തപുരത്ത് മുഖംമൂടിധരിച്ചവരുടെ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു

dot image

തിരുവനന്തപുരം: തലസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് നേരെ മുഖംമൂടി ധരിച്ചവരുടെ ആക്രമണം. നെയ്യാറ്റിൻകര, പൂവാർ അരുമാനൂർ, കാട്ടാക്കട മേഖലകളിലാണ് മുഖം മൂടിധരിച്ചെത്തിയവരുടെ ആക്രമണം ഉണ്ടായത്. ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.

ബൈക്കിൽ മുഖം മൂടി ധരിച്ചാണ് സംഘം എത്തുന്നത്. സ്കൂൾ കഴിഞ്ഞ് പോകുന്നതിനിടയ്ക്ക് ബൈക്കിലെത്തിയ സംഘം വിദ്യാർഥിനികളെ തടഞ്ഞ് നിർത്തി ആക്രമണം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്കൂള് വിട്ട് പെണ്കുട്ടികള് ഒറ്റയ്ക്കാണ് പുറത്തേക്ക് വരുന്നതെന്ന് അറിയിക്കുന്നതിനായി ഇവര്ക്ക് സ്കൂള് പരിസരത്തടക്കം ആളുകളുണ്ടെന്നാണ് വിവരം.

പല വേഷങ്ങളിലുള്ള മുഖംമൂടി ധരിച്ചാണ് ഇവരെത്തുന്നത്. ബൈക്കിന്റെ നമ്പര് പ്ലെയ്റ്റ് അടക്കം മാറ്റിയതിന് ശേഷമാണ് ഇവര് സ്കൂള് പരിസരത്തേക്ക് വരുന്നതെന്നാണ് പൊലീസ് പറയുന്നത്. വിദ്യാർഥിനികൾ വീട്ടിൽ വിവരം അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു.

dot image
To advertise here,contact us
dot image