Top

പണിമുടക്കി ഇന്‍സ്റ്റഗ്രാം; 'പണികിട്ടിയത്' 24,000ത്തോളം പേര്‍ക്ക്

14 July 2022 11:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പണിമുടക്കി ഇന്‍സ്റ്റഗ്രാം; പണികിട്ടിയത് 24,000ത്തോളം പേര്‍ക്ക്
X

കാലിഫോര്‍ണിയ: 24,000 പേരുടെ ഇന്‍സ്റ്റഗ്രാം പണിമുടക്കിയതായി റിപ്പോര്‍ട്ട്. കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡൗണ്‍ ഡിക്ടറ്റര്‍ എന്ന സാമൂഹിക മാധ്യമ നിരീക്ഷണ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 2:30തോടെയാണ് പണിമുടക്കിയതെന്നും ഏജന്‍സി പറയുന്നു.

സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇന്‍സ്റ്റഗ്രാമിന്റെ മാതൃ സ്ഥാപനമായ മെറ്റ തയ്യാറായിട്ടില്ല. വ്യാഴാഴ്ച അരലക്ഷത്തോളം പേരുടെ ട്വിറ്റര്‍ പണിമുടക്കിയെന്നും ഡൗണ്‍ ഡിക്ടറ്റര്‍ കണ്ടെത്തിയിരുന്നു. ഇത് മൂന്ന് മണിക്കൂറോളം നീണ്ടു നിന്നുവെന്നും ഇന്ത്യന്‍ സമയം വൈകീട്ട് 5.45ഓടെയായിരുന്നു പണി മുടക്കിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സമാനരീതിയില്‍ മെറ്റക്ക് കീഴിലുള്ള സാമൂഹിക മാധ്യമങ്ങള്‍ പണിമുടക്കിയിരുന്നു. അന്ന് ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ സാമൂഹിക മാധ്യമ സൈറ്റുകള്‍ പൂര്‍ണ്ണമായും നിശ്ചലമായിരുന്നു. അന്ന് ഏതാണ്ട് ആറു മണിക്കൂറാണ് സാമൂഹിക മാധ്യമങ്ങള്‍ നിശ്ചലമായത്. റൗട്ടറുകളില്‍ കോണ്‍ഫിഗറേഷന്‍ മാറിയതാണ് അന്നത്തെ പണിമുടക്കലിന് കാരണമെന്ന് മെറ്റ ഔദ്യോഗികമായി അറിയിച്ചിരുന്നു.

STORY HIGHLIGHTS: Instagram down for thousands of users, says Downdetector

Next Story