റിയല്‍മി 13 സീരീസ് ഇന്ത്യയിലേക്ക്; പ്രഖ്യാപനവുമായി കമ്പനി

ആദ്യ പ്രൊഫഷണല്‍ എഐ കാമറ ഫോണായിരിക്കും ഇതെന്നാണ് കമ്പനിയുടെ അവകാശവാദം
റിയല്‍മി 13 സീരീസ് ഇന്ത്യയിലേക്ക്; പ്രഖ്യാപനവുമായി കമ്പനി

നിരവധി അത്യാധുനിക എഐ ഫീച്ചറുകളുമായി റിയല്‍മി 13 സീരീസ് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ആദ്യ പ്രൊഫഷണല്‍ എഐ കാമറ ഫോണായിരിക്കും ഇതെന്നാണ് കമ്പനിയുടെ അവകാശവാദം. പുതിയ പ്രോ സീരീസില്‍ രണ്ടു വേരിയന്റുകളാണ് ഉണ്ടാവുക. 13 പ്രോ പ്ലസും 13 പ്രോയും. ഫോണിന്റെ മറ്റു ഫീച്ചറുകളെ കുറിച്ച് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന തീയതിയും കമ്പനി പുറത്തുവിട്ടിട്ടില്ല.

13 പ്രോ പ്ലസിന് Qualcomm Snapdragon 7s Gen 3 ചിപ്‌സെറ്റ് കരുത്ത് പകരാനാണ് സാധ്യത. 13 പ്രോ പ്ലസ് 4 സ്റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട്. 8ജിബി റാം/128 ജിബി സ്റ്റോറേജ്, 8ജിബി റാം/256 ജിബി സ്റ്റോറേജ്, 12ജിബി റാം/256 ജിബി സ്റ്റോറേജ്, 12ജിബി റാം/512 ജിബി സ്റ്റോറേജ് എന്നിങ്ങനെയാകാം നാലു വേരിയന്റുകള്‍.

സോണി IMX882 3x പെരിസ്‌കോപ്പ് സെന്‍സര്‍ ഫീച്ചര്‍ ചെയ്യുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണായിരിക്കാം 13 പ്രോ പ്ലസ്. വരാനിരിക്കുന്ന പല ഓപ്പോ, വണ്‍പ്ലസ് ഫോണുകളിലും കാണുന്ന അതേ അത്യാധുനിക സെന്‍സര്‍ ആയിരിക്കാം ഇത്. മറ്റ് രണ്ട് കാമറ സെന്‍സറുകളും റിയല്‍മി 12 പ്രോ പ്ലസിന് സമാനമാകുമെന്നും പ്രതീക്ഷിക്കുന്നു. മുന്‍വശത്ത്, സെല്‍ഫി ഷൂട്ടറിനായി ഒരു പഞ്ച്-ഹോള്‍ കട്ടൗട്ടും പിന്‍ കാമറ സജ്ജീകരണത്തിനായി പിന്നില്‍ ഒരു വാച്ച് പോലുള്ള കാമറ മൊഡ്യൂളും കാണാന്‍ സാധ്യതയുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com