
ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ സെമി ഫൈനലിലേക്ക് മുന്നേറി സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍കാരസ്. ക്വാർട്ടർ ഫൈനലില്‍ ബ്രിട്ടീഷ് താരം ജാക്ക് ഡ്രാപ്പറിനെ കീഴടക്കിയാണ് അല്‍കാരസിന്റെ മുന്നേറ്റം. ബുധനാഴ്ച നടന്ന മത്സരത്തില്‍ 6-4, 6-4 എന്ന സ്‌കോറിനായിരുന്നു ഡ്രാപ്പറിനെ അല്‍കാരസ് പരാജയപ്പെടുത്തിയത്.
SEMISSSS! 🫶🏻❤️
— Carlos Alcaraz (@carlosalcaraz) May 14, 2025
📸 Getty pic.twitter.com/bkz6vvPYd5
ആദ്യ സെറ്റില്‍ രണ്ട് തവണ ബ്രേക്ക് ചെയ്ത അല്‍കാറസ് രണ്ടാം സെറ്റില്‍ ഒരു ബ്രേക്ക് പോയിന്റോടെ മത്സരം സ്വന്തമാക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ച ഡ്രാപ്പര്‍ ആദ്യ സെറ്റില്‍ 4-2ന് മുന്നിലെത്തിയെങ്കിലും അല്‍കാരസിനെ മറികടക്കാനായില്ല. തുടര്‍ച്ചയായി നാല് ഗെയിമുകള്‍ നേടി മൂന്നാം സീഡ് താരം സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിലും ഡ്രാപ്പര്‍ മുന്‍തൂക്കം തുടര്‍ന്നു. സെര്‍വുകളില്‍ അല്‍കാരസിനെ തുടര്‍ച്ചയായി സമ്മര്‍ദ്ദത്തിലാക്കാന്‍ ഡ്രാപ്പറിന് സാധിച്ചു. എന്നാല്‍ മൂന്ന് ബ്രേക്ക് പോയിന്റുകള്‍ ഒഴിവാക്കി തിരിച്ചെത്തിയ അല്‍കാരസ് രണ്ടാം സെറ്റും സ്വന്തമാക്കി വിജയം പിടിച്ചെടുത്തു.
Content Highlights: Jack Draper beaten in straight sets as Carlos Alcaraz clinches Italian Open quarter-final victory