

വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പിൻ്റെ മത്സരക്രമത്തിനുള്ള നറുക്കെടുപ്പിന് തുടക്കം. വാഷിംഗ്ടണിലെ കെന്നഡി സെൻ്ററിൽ നടന്ന ചടങ്ങിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ചടങ്ങിൽ ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ, അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ സന്നിഹിതരാണ്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് ഫിഫയുടെ സമാധാന സമ്മാനം ചടങ്ങിൽ പ്രഖ്യാപിച്ചു. ആതിഥേയരായ മെക്സിക്കോ ഗ്രൂപ്പ് എയിലും സഹആതിഥേയരായ കാനഡ ഗ്രൂപ്പ് ബിയിലും അമേരിക്ക ഗ്രൂപ്പ് ഡിയിലും ഇടംനേടിയിട്ടുണ്ട്. 2026 ജൂൺ 11 മുതൽ ജൂലൈ 19വരെ അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്.
യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ഏഷ്യയിലും വമ്പന്മാർ നേർക്കുനേർ
ഗ്രൂപ്പ് എൽ
ഗ്രൂപ്പ് കെ
ഗ്രൂപ്പ് ജെ
ഗ്രൂപ്പ് ഐ
ഗ്രൂപ്പ് എച്ച്
ഗ്രൂപ്പ് ജി
ഗ്രൂപ്പ് എഫ്
ഗ്രൂപ്പ് ഇ
ഗ്രൂപ്പ് ഡി
ഗ്രൂപ്പ് സി
ഗ്രൂപ്പ് ബി
ഗ്രൂപ്പ് എ
മരണഗ്രൂപ്പിൻ്റെ പ്രതീതി സൃഷ്ടിച്ച് സൗദി അറേബ്യ ഗ്രൂപ്പ് എച്ചിൽ സ്പെയിനും ഉറുഗ്വെയ്ക്കും ഒപ്പം
ആസ്ട്രിയ ലോകചാമ്പ്യന്മാരായ അർജൻ്റീനയ്‌ക്കൊപ്പം ഗ്രൂപ്പ് ജെയിൽ
ഗ്രൂപ്പ് എയിൽ സൗത്ത് കൊറിയയ്‌ക്കും മെക്സിക്കോയ്ക്കും ഒപ്പം സൗത്ത് ആഫ്രിക്ക
ഏഷ്യൻ ശക്തികളായ ഖത്തർ ഗ്രൂപ്പ് ബിയിൽ കാനഡയ്ക്കും സ്വിറ്റ്സർലാൻഡിനും ഒപ്പം
സ്പെയിനൊപ്പം ഗ്രൂപ്പ് എച്ചിൽ ഇടം നേടി ഉറുഗ്വേ
ബെൽജിയത്തിനൊപ്പം ഇറാൻ ഗ്രൂപ്പ് ജിയിൽ
നെതർലാൻഡ്സിനൊപ്പെ ജപ്പാൻ ഗ്രൂപ്പ് എഫിൽ
സൗത്ത് കൊറിയ എ ഗ്രൂപ്പിൽ മെക്സിക്കോയ്ക്ക് ഒപ്പം
മുൻ ലോക ചാമ്പ്യന്മാരായ ബ്രസീൽ ഗ്രൂപ്പ് സിയിൽ
അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് ഫിഫയുടെ സമാധാന പുരസ്കാരം. ഗാസ സമാധാന പദ്ധതി, റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമം എന്നിവ കണക്കിലെടുത്താണ് ട്രംപിന് പുരസ്‌കാരം