ഡബിള്‍സുമായി ജൂലിയന്‍ അല്‍വാരസും ഏഞ്ചല്‍ കൊറിയയും; ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡിന്റെ ഗോള്‍മഴ

15-ാം മിനിറ്റില്‍ കിടിലന്‍ ഫ്രീകിക്ക് ഗോളിലൂടെ അല്‍വാരസാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ ഗോള്‍മഴയ്ക്ക് തുടക്കം കുറിച്ചത്

ഡബിള്‍സുമായി ജൂലിയന്‍ അല്‍വാരസും ഏഞ്ചല്‍ കൊറിയയും; ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡിന്റെ ഗോള്‍മഴ
dot image

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ വിജയം സ്വന്തമാക്കി അത്‌ലറ്റികോ മാഡ്രിഡ്. സ്പാര്‍ട്ട പ്രാഗിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് സ്പാനിഷ് ക്ലബ്ബ് തകര്‍ത്തെറിഞ്ഞത്. യുവതാരം ജൂലിയന്‍ അല്‍വാരസും ഏഞ്ചല്‍ കൊറിയയും ഇരട്ടഗോളുകള്‍ നേടി തിളങ്ങി.

15-ാം മിനിറ്റില്‍ കിടിലന്‍ ഫ്രീകിക്ക് ഗോളിലൂടെ അല്‍വാരസാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ ഗോള്‍മഴയ്ക്ക് തുടക്കം കുറിച്ചത്. 43-ാം മിനിറ്റില്‍ മാര്‍കോസ് ലോറന്റെയിലൂടെ മാഡ്രിഡ് ലീഡ് ഇരട്ടിയാക്കി. 59-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് തന്റെ രണ്ടാം ഗോളും കണ്ടെത്തി.

70-ാം മിനിറ്റില്‍ ആന്റോയിന്‍ ഗ്രീസ്മാന്‍ ഗോളടിച്ചു. 85, 89 മിനിറ്റുകളില്‍ ഏഞ്ചല്‍ കൊറിയ ഡബിള്‍സ് കണ്ടെത്തിയതോടെ മാഡ്രിഡ് വമ്പന്‍ വിജയമുറപ്പിച്ചു. അത്‌ലറ്റികോയും തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. അഞ്ച് മത്സരങ്ങളില്‍ ഒന്‍പത് പോയിന്റുമായി 13-ാം സ്ഥാനത്താണ് അത്‌ലറ്റികോ.

Content Highlights: 

dot image
To advertise here,contact us
dot image