ബെക്കൻബോവറിന് ആദരം; ഹോഫെൻഹെയിമിനെ തോൽപ്പിച്ച് ബയേൺ മ്യൂണിക്

റോബർട്ട് ലെവൻഡോസ്കിയുടെ റെക്കോർഡിന് ഒപ്പമെത്താനും ഹാരി കെയ്ന് കഴിഞ്ഞു

ബെക്കൻബോവറിന് ആദരം; ഹോഫെൻഹെയിമിനെ തോൽപ്പിച്ച് ബയേൺ മ്യൂണിക്
dot image

മ്യൂണിക്: ബുന്ദസ്ലിഗയിൽ ഹോഫെൻഹെയിമിനെ തകർത്ത് ബയേൺ മ്യൂണിക്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബയേണിന്റെ ജയം. ജമാൽ മുസിയാല ഇരട്ട ഗോൾ നേടി. ഹാരി കെയ്നാണ് മറ്റൊരു ഗോൾ നേടിയത്. ബുന്ദസ്ലിഗയിലെ ഒരു സീസണിന്റെ ആദ്യ പകുതിയിൽ ബയേണിനായി കൂടുതൽ ഗോളെന്ന റോബർട്ട് ലെവൻഡോസ്കിയുടെ റെക്കോർഡിന് ഒപ്പമെത്താനും ഹാരി കെയ്ന് കഴിഞ്ഞു.

സീസണിൽ 22 ഗോളാണ് ഇംഗ്ലീഷ് താരം ഇതുവരെ ബയേണിൽ നേടിയത്. ബയേണിനായി 500 മത്സരങ്ങളെന്ന റെക്കോർഡിലെത്താൻ ഗോൾ കീപ്പർ മാനുവേൽ ന്യൂയറിനും സാധിച്ചു. അന്തരിച്ച ജർമ്മൻ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവറിന് മത്സരത്തിന് മുമ്പ് താരങ്ങൾ ആദരമർപ്പിച്ചു.

ആദ്യ പകുതിയിൽ 18-ാം മിനിറ്റിൽ ബയേൺ മുന്നിലെത്തി. മുസിയാലയുടേതാണ് ആദ്യ ഗോൾ. 70 മിനിറ്റിൽ മുസിയാല വീണ്ടും ഗോൾ നേടി. 90-ാം മിനിറ്റിലെ ഹാരി കെയ്നിന്റെ ഗോളോടെ ബയേൺ ആധികാരിക വിജയം സ്വന്തമാക്കി.

dot image
To advertise here,contact us
dot image