ന്യൂകാസിൽ തരിപ്പണം; വമ്പൻ വിജയവുമായി ബാഴ്‌സ; ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ രണ്ടാം പാദത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ 7-2 എന്ന വമ്പൻ സ്‌കോറിന് തകർത്ത് ബാഴ്‌സലോണ ക്വാർട്ടർ ഫൈനലിൽ

ന്യൂകാസിൽ തരിപ്പണം; വമ്പൻ വിജയവുമായി ബാഴ്‌സ; ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ
dot image

ക്യാമ്പ് നൗവിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ രണ്ടാം പാദത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ 7-2 എന്ന വമ്പൻ സ്‌കോറിന് തകർത്ത് ബാഴ്‌സലോണ ക്വാർട്ടർ ഫൈനലിൽ കടന്നു. ഇരുപാദങ്ങളിലുമായി 8-3 എന്ന അഗ്രഗേറ്റ് സ്‌കോറോടെയാണ് ഹാൻസി ഫ്ലിക്കിന്റെ കീഴിലുള്ള ബാഴ്‌സലോണയുടെ മുന്നേറ്റം.

ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും രണ്ടാം പകുതിയിൽ ബാഴ്‌സലോണയുടെ സംഹാരരൂപമാണ് കാണാൻ കഴിഞ്ഞത്.ആറാം മിനിറ്റിൽ റഫീഞ്ഞയിലൂടെ ബാഴ്‌സ മുന്നിലെത്തി. എന്നാൽ ആന്റണി എലങ്കയിലൂടെ 15-ാം മിനിറ്റിൽ ന്യൂകാസിൽ തിരിച്ചടിച്ചു.

മാർക് ബെർണൽ 18-ാം മിനിറ്റിൽ ബാഴ്‌സയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ എലങ്കയിലൂടെ ന്യൂകാസിൽ വീണ്ടും സമനില നേടി. ആദ്യ പകുതിയുടെ അധികസമയത്ത് ലാമിൻ യമാൽ നേടിയ പെനാൽറ്റി ഗോൾ ബാഴ്‌സയ്ക്ക് 3-2 എന്ന മുൻതൂക്കം നൽകി.

രണ്ടാം പകുതിയിൽ ന്യൂകാസിലിന് മറുപടിയില്ലായിരുന്നു. ഫെർമിൻ ലോപ്പസ് (51'), റോബർട്ട് ലെവൻഡോസ്‌കി (56', 61') എന്നിവർ ബാഴ്‌സയുടെ ലീഡ് ഉയർത്തി. 72-ാം മിനിറ്റിൽ റഫീഞ്ഞ തന്റെ രണ്ടാം ഗോളും നേടി വിജയം പൂർത്തിയാക്കി.

Content Highlights: barcelona 7-2 newcastle ucl match report highlights 2026

dot image
To advertise here,contact us
dot image