'ഒരു സിംഗിൾ എടുത്തിട്ട് പോരെ വെടിക്കെട്ട്'; അഭിഷേകിന് ഉപദേശവുമായി ഗവാസ്‌ക്കർ

ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് ഉപദേശവുമായി മുന്‍ താരം സുനിൽ ഗവാസ്കർ

'ഒരു സിംഗിൾ എടുത്തിട്ട് പോരെ വെടിക്കെട്ട്'; അഭിഷേകിന് ഉപദേശവുമായി ഗവാസ്‌ക്കർ
dot image

ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് ഉപദേശവുമായി മുന്‍ താരം സുനിൽ ഗവാസ്കർ. ആദ്യ പന്ത് മുതൽ തകർത്തടിക്കുന്ന ശൈലിക്ക് പകരം, തുടക്കത്തിൽ ഒരു സിംഗിൾ എടുത്തുകൊണ്ട് ഇന്നിംഗ്സ് പടുത്തുയർത്താൻ അഭിഷേക് ശ്രദ്ധിക്കണമെന്നാണ് ഗവാസ്ക്കറിന്റെ ഉപദേശം.

ടി20 ലോകകപ്പിൽ അമേരിക്കയ്ക്കും പാകിസ്താനെതിരെയുള്ള മത്സരങ്ങളിലാണ് അഭിഷേക് റണ്ണൊന്നുമെടുക്കാതെ പുറത്തായത്. ഇതില്‍ അമേരിക്കക്കെതിരെ അഭിഷേക് ഗോള്‍ഡന്‍ ഡക്കുമായിരുന്നു. നമീബിയക്കെതിരെയുള്ള മത്സരത്തിൽ അസുഖബാധിതനായതിൽ കളിക്കാനും പറ്റിയില്ല.

അതേ സമയം സൂപ്പർ എട്ട് പോരാട്ടങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് പോരാട്ടം ഇന്ന് നെതർലാൻഡ്സിനെതിരെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണി മുതൽ ആരംഭിക്കും. പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി ഇന്ത്യ പകരക്കാരെ പരീക്ഷിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഓസ്ട്രേലിയ പുറത്തായതോടെ സൂപ്പര്‍ 8ല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും സിംബാംബ്‌വേയുമാണ് സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ എതിരാളികളായി എത്തുക. ഇതിൽ ഏതെങ്കിലും രണ്ട് മത്സരങ്ങൾ ജയിച്ചാൽ തന്നെ ഇന്ത്യയ്ക്ക് സെമി യോഗ്യത നേടാനാകും.

Content Highlights: just take a single first: Sunil Gavaskar's advice to India opener Abhishek Sharma

dot image
To advertise here,contact us
dot image