ബാറ്റര്‍മാര്‍ക്ക് എന്തും ആവാം, ബൗളര്‍മാര്‍ക്ക് പറ്റില്ലേ? ഉസ്മാന്‍ താരിക്കിനെ പിന്തുണച്ച് അശ്വിന്‍

മുന്‍ ഇന്ത്യന്‍ താരം ശ്രീവത്സ ഗോസ്വാമി താരിക്കിന്റെ ആക്ഷനിലെ നിര്‍ത്തലിനെ ഫുട്ബോള്‍ പെനാല്‍റ്റികളുമായി താരതമ്യം ചെയ്ത് വിമര്‍ശിച്ചു

ബാറ്റര്‍മാര്‍ക്ക് എന്തും ആവാം, ബൗളര്‍മാര്‍ക്ക് പറ്റില്ലേ? ഉസ്മാന്‍ താരിക്കിനെ പിന്തുണച്ച് അശ്വിന്‍
dot image

ബാറ്റര്‍മാര്‍ക്ക് എന്തും ആവാം, ബൗളര്‍മാര്‍ക്ക് പറ്റില്ലേ? ഉസ്മാന്‍ താരിക്കിനെ പിന്തുണച്ച് അശ്വിന്‍

ട്വന്റി-20 ലോകകപ്പിലെ യുഎസ്എക്കെതിരെയുള്ള മത്സരത്തില്‍ പാകിസ്താന്‍ ബൗളര്‍ ഉസ്മാന്‍ താരിക്കിന്റെ ബൗളിങ് ആക്ഷന്‍ ചര്‍ച്ചയായിരുന്നുയ മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി താരം തിളങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ആക്ഷന്‍ വിവാദമായിരുന്നു. ബൗള്‍ ഡെലിവറി ചെയ്യുന്നതിന്റെ തൊട്ട് മുമ്പ് അദ്ദേഹം ഒറു ബ്രേക്കിട്ടാണ് പന്ത് എറിയുന്നത്.

താരിക് കൈമടക്കിയാണ് പന്ത് എറിയുന്നത് എന്നാണ് ഒരുപാട് പേര്‍ വിമര്‍ശിക്കുന്നത്. ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍ നേരത്തെ താരിക്കിന്റെ ആക്ഷനെതിരെ രംഗത്തെത്തിയിരുന്നു. അമേരിക്കയുമായുള്ള മത്സരത്തിനിടയിലും ആരാധകര്‍ താരത്തിന്റെ ആക്ഷനെ പരിഹസിക്കുന്ന വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ താരം ശ്രീവത്സ ഗോസ്വാമി താരിക്കിന്റെ ആക്ഷനിലെ നിര്‍ത്തലിനെ ഫുട്ബോള്‍ പെനാല്‍റ്റികളുമായി താരതമ്യം ചെയ്ത് വിമര്‍ശിച്ചു. 'ഫുട്ബോളില്‍ പെനാല്‍റ്റി എടുക്കുമ്പോള്‍ റണ്‍-അപ്പിനിടയില്‍ നിര്‍ത്തുന്നത് അനുവദനീയമല്ല, ക്രിക്കറ്റിലും ഇത്തരം രീതികള്‍ അനുവദിക്കരുത്,' ഗോസ്വാമി എക്‌സില്‍ കുറിച്ചു.

ഇതിനെതിരെ മുന്‍ ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ അശ്വിന്‍ രംഗത്തെത്തിയിരുന്നു.

ബൗളര്‍മാര്‍ക്ക് മേല്‍ മാത്രം എന്തിനാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് എന്ന് അശ്വിന്‍ ചോദിച്ചു. മുന്‍പും ബൗളര്‍മാര്‍ക്ക് വേണ്ടി അശ്വിന്‍ സംസാരിച്ചിട്ടുണ്ട്. ''ബാറ്റര്‍മാര്‍ക്ക് ബൗളറെയോ അമ്പയറെയോ അറിയിക്കാതെ സ്വിച്ച് ഹിറ്റോ റിവേഴ്സ് ഹിറ്റോ കളിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ ഒരു ബൗളര്‍ക്ക് തന്റെ ബൗളിങ് കൈ മാറ്റണമെങ്കില്‍ പോലും അമ്പയറോട് അനുവാദം ചോദിക്കേണ്ടി വരുന്നു. ആദ്യം മാറ്റേണ്ടത് അത്തരം നിയമങ്ങളാണ്.'' അശ്വിന്‍ വ്യക്തമാക്കി. എല്ലാം എന്തുകൊണ്ട് ബൗളര്‍മാര്‍ക്ക് മാത്രം ബാധ്യമാകുന്നു എന്നും അദ്ദേഹം ചോദിച്ചു.

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് തവണ താരിക്കിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും രണ്ട് തവണയും ക്ലിയറന്‍സ് ലഭിച്ചിരുന്നു. മുന്‍ അന്താരാഷ്ട്ര അമ്പയര്‍ അനില്‍ ചൗധരിയും താരിക്കിന്റെ ആക്ഷന്‍ ഐസിസി നിയമങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കൈമുട്ടിന്റെ പ്രത്യേക അവസ്ഥ കാരണമാണ് മറ്റുള്ളവര്‍ക്ക് സംശയം തോന്നുന്നതെന്ന് താരിക് നേരത്തെ പ്രതികരിച്ചിരുന്നു. കൈമുട്ട് പൂര്‍ണ്ണമായും നിവര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണ് ഈ ആശയക്കുഴപ്പത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. 15ന് കൊളംബോയില്‍ നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിലും ഉസ്മാന്‍ താരിക് ശ്രദ്ധാകേന്ദ്രമാകുമെന്ന് ഉറപ്പാണ്.

Content Highlights- R Ashwin supports Usman Thariq's bowling

dot image
To advertise here,contact us
dot image