ലക്ഷ്യം എട്ടാം കിരീടം; സന്തോഷ് ട്രോഫിയിൽ കേരളം-സർവീസസ് ഫൈനൽ ഇന്ന്

സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ എട്ടാം കിരീടം തേടി കേരളം ഇന്നിറങ്ങുന്നു.

ലക്ഷ്യം എട്ടാം കിരീടം; സന്തോഷ് ട്രോഫിയിൽ കേരളം-സർവീസസ് ഫൈനൽ ഇന്ന്
dot image

സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ എട്ടാം കിരീടം തേടി കേരളം ഇന്നിറങ്ങുന്നു. സര്‍വീസസ് ആണ് എതിരാളികള്‍. അസമിലെ ധാക്കുവാഖാന സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒരു മണി മുതലാണ് മത്സരം.

സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ തവണ ഫൈനലില്‍ ബംഗാളിനോടാണ് പരാജയപ്പെട്ടത്.

ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് കളിയില്‍ മൂന്ന് ജയവും ഓരോ സമനിലയും തോല്‍വിയുമായിരുന്നു കേരളത്തിന്റേത്. തോറ്റത് സർവീസസിനോടായിരുന്നു.


എട്ടു ഗോള്‍ മാത്രമാണ് നേടിയത്. മൂന്നെണ്ണം വഴങ്ങി. നോക്കൗട്ട് റൗണ്ടില്‍ എന്നാൽ കേരളം കൂടുതൽ മികവോടെ കളിച്ചു. അവസാന രണ്ടു മത്സരങ്ങളില്‍ എതിരില്ലാതെ ഏഴു ഗോളുകളാണ് അടിച്ചത്. ക്വാർട്ടറിൽ അസമിനെതിരെ മൂന്നും സെമിയിൽ പഞ്ചാബിനെതിരെ നാലുമടിച്ചു.

കേരളത്തിന്റെ മധ്യനിര മികച്ച ഫോമിലാണ്. വി അര്‍ജുന്‍, ഒ എം ആസിഫ്, എം എം അര്‍ജുന്‍ ത്രയം പ്രതീക്ഷ പുലര്‍ത്തുന്നു. ക്യാപ്റ്റന്‍ ജി സഞ്ജു നയിക്കുന്ന പ്രതിരോധം കരുത്തുറ്റതാണ്. മുഹമ്മദ് അജ്സല്‍ നാല് ഗോളുമായി മുന്നിലാണ്.

മരുഅവശത്തുള്ള സർവീസസ്‌ നിസ്സാരക്കാരല്ല. മൂന്ന്‌ സമനിലയോടെയാണ്‌ തുടങ്ങിയത്‌. പ്രതിരോധത്തിലൂന്നി തക്കം കിട്ടുമ്പോൾ ആക്രമിക്കുക എന്നതാണ്‌ രീതി. മുന്നേറ്റക്കാരൻ അഭിഷേക്‌ പവാർ അപകടകാരിയാണ്‌. സർവീസസിന്റെ ലക്ഷ്യവും എട്ടാം കിരീടമാണ്.

Content Highlights: Santosh trophy; Kerala vs Services Final today

dot image
To advertise here,contact us
dot image