

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി. 80 പന്തില്‍ 15 സിക്സും 15 ബൗണ്ടറിയും സഹിതം 175 റണ്‍സാണ് വൈഭവ് ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. ഇന്ത്യയുടെ വിജയത്തിൽ അതിനിർണായകമായ ഇന്നിങ്സ് കാഴ്ചവെച്ച വൈഭവാണ് അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ ഫൈനലിലെ താരവും വൈഭവ് തന്നെ.
അതേസമയം ഇന്ത്യയുടെ വണ്ടർ കിഡായ വൈഭവിനെ പുകഴ്ത്തി നിരവധി മുൻതാരങ്ങളാണ് രംഗത്തെത്തുന്നത്. വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ഇന്നിംഗ്‌സിന് പിന്നാലെ മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രംഗത്തെത്തി.
അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 80 പന്തിൽ 175 റൺസ്, 15 ഫോറുകളും 15 സിക്സറുകളും; ആകെ നേടിയ റൺസിന്‍റെ 85.7 ശതമാനവും ബൗണ്ടറികളിൽ നിന്ന്. ഇത് അവിശ്വസനീയമാണ്! 300-ന് മുകളിലുള്ള ലക്ഷ്യം പിന്തുടർന്ന സെമി ഫൈനലിൽ 33 പന്തില്‍ നേടിയ 68 റൺസിനു പിന്നാലെയാണിത്. വലിയ വേദികൾക്കായി ജനിച്ചവനെപ്പോലെ വൈഭവ് ആ മൈതാനത്തെ അടക്കിഭരിച്ചു. ഈ ബാലൻ അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ വാതിലുകളിൽ അതിശക്തമായി മുട്ടിക്കൊണ്ടിരിക്കുകയാണ്. ടി20 ലോകകപ്പിന് ശേഷം ആ വാതിൽ അവൻ്റെ മുന്നിൽ തുറക്കപ്പെട്ടാൽ അത്ഭുതപ്പെടാനില്ല-അശ്വിന്‍ കുറിച്ചു.
അണ്ടര്‍19 ലോകകപ്പ് ഫൈനലില്‍ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 411 റൺസിന്‍റെ കൂറ്റൻ സ്കോർ ഉയര്‍ത്തിയപ്പോള്‍ കരുത്തായത് വൈഭവിന്‍റെ ഇന്നിംഗ്സാണ്. വെറും 55 പന്തിൽ സെഞ്ചുറി തികച്ച വൈഭവ്, ടൂർണമെന്‍റ് ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ സെഞ്ചുറിയാണ് സ്വന്തമാക്കിയത്. നേടിയ 175 റൺസിൽ 150 റൺസും (85.7%) വൈഭവ് അടിച്ചെടുത്തത് ബൗണ്ടറികളിലൂടെയായിരുന്നു.
15 ഫോറുകളും 15 സിക്സറുകളുമാണ് വൈഭവിന്‍റെ ബാറ്റിൽ നിന്ന് പറന്നത്. അണ്ടർ 19 ഏകദിന ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (15) നേടുന്ന താരം എന്ന റെക്കോർഡും വൈഭവ് സ്വന്തം പേരിലാക്കിയിരുന്നു.
അണ്ടര്‍ 19 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടി ടോപ് സ്കോററായതും 14കാരനായ വൈഭവ് തന്നെയായിരുന്നു. ഭാവിയിലെ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കുന്തമുനയെന്ന് ഉറപ്പിക്കുന്ന പ്രകടനമാണ് വൈഭവ് ഹരാരെയില്‍ കാഴ്ചവെച്ചത്.
Content Highlights:'Don’t be surprised': R Ashwin makes bold prediction about Vaibhav Sooryavanshi