

ഇന്ത്യ-ന്യൂസിലാൻഡ് അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ഇന്ത്യ കിവകളെ അനായാസം പരാജയപ്പെടുത്തിയിരുന്നു. അടുത്ത മാസം ആരംഭിക്കുന്ന ടി-20 ലോകകപ്പിന് മുമ്പുള്ള അവസാന പരമ്പരയാണ് ഇന്ത്യക്കിത്.
പരമ്പര വിജയികൾക്ക് നൽകുന്ന ട്രോഫി സ്‌പെഷ്യലാണ്. സാധാരണ നൽകുന്ന ട്രോഫി കാണികളെ അട്രാക്റ്റ് ചെയ്യുന്നതാണ് എന്നാൽ ഈ ട്രോഫി ഏറെ പ്രാധാന്യം നിറഞ്ഞതാണ്. നേരിയ കാപ്പിയും മെറൂണും നിറത്തിൽ വരുന്ന ഈ ട്രോഫി മരവും ലെതറും ഉപയോഗിച്ച് നിർമിച്ചതാണ്. ഈ മരവും ലെതറിനും മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
ആദ്യ മത്സരത്തിന്റെ ടോസിന് മുമ്പ് മുൻ ഇന്ത്യൻ സ്പിന്നർ മുരളി കാർത്തിക്കാണ് ട്രോഫിയുടെ പ്രത്യേകതകളെ കുറിച്ച് പറഞ്ഞത്.
പുനരുപയോഗിച്ച ക്രിക്കറ്റ് ബാറ്റുകളും പന്തുകളും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. കാണികളെ ആകർഷിക്കുന്ന തരത്തിലാണ് ട്രോഫി രൂപകൽപ്പന ചെയ്ത് അലങ്കരിച്ചത്. ആരാധകർക്കിടയിൽ ഏറെ ചർച്ചയാകുന്നുണ്ട് ഈ ട്രോഫി.
അതേസമയം നാഗ്പൂരിൽ നടന്ന ഒന്നാം ടി20യിൽ 48 റൺസിനാണ് സൂര്യകുമാർ യാദവും സംഘവും വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലാൻഡിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ 1-0ത്തിന് ഇന്ത്യ മുന്നിലെത്തി.
35 പന്തിൽ 84 റൺസ് നേടിയ അഭിഷേക് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഓപ്പണിങ് ഇറങ്ങി വെടിക്കെട്ട് നടത്തിയ താരം എട്ട് സിക്‌സറും അഞ്ച് ഫോറുമാണ് അടിച്ചത്. മത്സരത്തിലെ താരവും അദ്ദേഹമായിരുന്നു.
Content Highlights- Trophy For India vs Newzealand is Recycled from old bat and leather