

വാഹനം നിര്‍ത്തുന്നതിടെ ബ്രേക്കിന് പകരം അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ കാലമര്‍ത്തി ഷാര്‍ജയില്‍ അപകടം. തിരക്കേറിയ റോഡിന് സമീപത്തെ ഒരു ഹോട്ടലിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. അപകടത്തില്‍ ഹോട്ടലിനും വാഹനത്തിനും കേടുപാട് സംഭവിച്ചു. ഷാര്‍ജ എമിറേറ്റിലെ അല്‍ നബ്ബ മേഖലയിലായിരുന്നു അപകടം. ഇവിടെ പ്രവര്‍ത്തിക്കുന്ന പാകിസ്താന്‍ റെസ്റ്റോറന്റിലേക്കാണ് വാഹനം അമിത വേഗതയില്‍ ഇടിച്ചുകയറിയത്.
റെസ്റ്റോറന്റിന്റെ ഗ്ലാസ് വാതിലുകളില്‍ തകര്‍ത്ത് വാഹനം മുന്നോട്ട് നീങ്ങിയതോടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും ഹോട്ടല്‍ ജീവനക്കാരും പരിഭ്രാന്തരായി. ചിലര്‍ ചിതറി ഓടുകയും ചെയ്തു. എന്നാല്‍ വാതിലിടുത്ത് ആരും ഇല്ലായിരുന്നതില്‍ വലിയ അപകടം ഒഴിവായി. അതിനിടെ ഹോട്ടലിന്റ ഗ്ലാസ് വാതില്‍ പൂര്‍ണമായും തകര്‍ന്നു. കാറിന്റെ മുന്‍ വശത്തും വലിയ കേടുപാടുകളും ഉണ്ടായിട്ടുണ്ട്. വാഹനം ഓടിച്ചിരുന്ന ആള്‍ ബ്രേക്കിന് പകരം അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തിയതാണ് അപകടത്തിന് വഴി വെച്ചത്.
ഹോട്ടലിന് മുന്നില്‍ വാഹനം നിര്‍ത്തുകയായിരുന്നു ഡ്രൈവറുടെ ലക്ഷ്യം. അപകടത്തില്‍ ജീവനക്കാര്‍ക്കോ ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്കോ പരിക്കേറ്റിട്ടില്ലെന്ന് ഹോട്ടല്‍ മാനേജര്‍ വ്യക്തമാക്കി. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ എയര്‍ ബാഗുകള്‍ ഉടന്‍ പൊട്ടിത്തെറിച്ചതിനാല്‍ ഡ്രൈവറും പരിക്കില്ലാതെ രക്ഷപ്പെട്ടു. അപടത്തിന് പിന്നാലെ ഷാര്‍ജ പോലീസ് സ്ഥലത്തെത്തി നിയമ നടപടികള്‍ സ്വീകരിച്ചു. വാഹനം ഓടിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗതാഗാത നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Content Highlights: A road accident was reported in Sharjah after a driver accidentally pressed the accelerator instead of the brake, causing a mishap.