ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർക്ക് വീരമൃത്യു

സൈന്യവും പൊലീസും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർക്ക് വീരമൃത്യു
dot image

ശ്രീനഗര്‍ : ജമ്മുകാശ്മീരിലെ ദോഡ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പത്ത് സൈനികർക്ക് വീരമൃത്യു. ഏഴ് പേർക്ക് പരിക്കേറ്റു. ഭാദേർവാ-ചമ്പ റോഡിൽ 200 അടിയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. 17 സൈനികരുമായി സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ആർമി വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനം റോഡിൽ നിന്ന് തെന്നി കൊക്കയിലേക്ക് മറിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. സൈന്യവും പൊലീസും സംയുക്തമായിയാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിൽ സൈനിക വാഹനം പൂർണ്ണമായി തകർന്നു.

ദോഡയിൽ ഉണ്ടായ റോഡപകടത്തിൽ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അതിയായ ദുഃഖമുണ്ടെന്നും ധീരരായ സൈനികരുടെ മികച്ച സേവനവും പരമമായ ത്യാഗവും നമ്മൾ എപ്പോഴും ഓർക്കുമെന്നും ജമ്മു കശ്മീർ ലഫ്റ്റനൻ്റ് ഗവര്‍ണര്‍ മനോജ് സിന്‍​ഹ പറഞ്ഞു. രാജ്യം മുഴുവൻ മരിച്ച സൈനികരുടെ കുടുംബങ്ങളോടൊപ്പമാണെന്നും മനോജ് സിൻഹ എക്സിൽ കുറിച്ചു.

ഗുരുതരമായി പരിക്കേറ്റ മൂന്ന് സൈനികരെ ഉദംപൂർ സൈനിക ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തതുവെന്നും മനോജ് സിന്‍ഹ അറിയിച്ചു. അവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight : 10 soldiers killed as Army vehicle falls into gorge in J&K’s Doda

dot image
To advertise here,contact us
dot image