അടിയുടെ 'അഭിഷേകം'! ന്യൂസിലാന്‍ഡിനെതിരെ പുതുചരിത്രം കുറിച്ച് അഭിഷേക് ശര്‍മ

നേരിട്ട 22ാം പന്തിലാണ് അഭിഷേക് തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്

അടിയുടെ 'അഭിഷേകം'! ന്യൂസിലാന്‍ഡിനെതിരെ പുതുചരിത്രം കുറിച്ച് അഭിഷേക് ശര്‍മ
dot image

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ 239 റണ്‍സ് വിജയലക്ഷ്യം ഉയർത്തിയിരിക്കുകയാണ് ഇന്ത്യ. നാ​ഗ്പൂരിൽ‌ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്.

ഇപ്പോഴിതാ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത അഭിഷേക് ഒരു തകർപ്പൻ റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി മികച്ച ഇന്നിങ്സ് പുറത്തെടുത്ത അഭിഷേക് 35 പന്തിൽ 84 റൺസാണ് അടിച്ചെടുത്തത്. അഞ്ച് ബൗണ്ട‍റിയും എട്ട് കൂറ്റൻ സിക്സറുകളുമാണ് അഭിഷേകിന്റെ ബാറ്റിൽ നിന്ന് പിറന്നത്.

നേരിട്ട 22ാം പന്തിലാണ് അഭിഷേക് തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ സൂപ്പര്‍ നേട്ടവും താരം കുറിച്ചു. കിവീസിനെതിരെ ടി20യില്‍ അതിവേ​ഗം ഒരു ഇന്ത്യന്‍ താരം നേടുന്ന അര്‍ധ സെഞ്ച്വറി എന്ന നേട്ടമാണ് 22കാരന്‍ സ്വന്തമാക്കിയത്.

Content Highlights: Abhishek Sharma Sets Record With 22-Ball Fifty In 1st T20I Against New Zealand

dot image
To advertise here,contact us
dot image