

കോട്ടയം: പുതുപ്പളളി റബ്ബര്‍ ബോര്‍ഡ് ആസ്ഥാനത്തെ ക്വാട്ടേഴ്‌സുകളില്‍ മോഷണം. നാല് ക്വാട്ടേഴ്‌സുകളിലാണ് മോഷണം നടന്നത്. പണവും നൂറ് പവനോളം സ്വര്‍ണാഭരണങ്ങളും മോഷണം പോയി. രണ്ട് ക്വാട്ടേഴ്‌സുകളില്‍ നിന്നുമാണ് സ്വര്‍ണം നഷ്ടമായത്. മൂന്ന് ക്വാട്ടേഴ്‌സുകള്‍ കുത്തിത്തുറന്നു. നാലാമത്തേത് കുത്തി തുറക്കാന്‍ ശ്രമിച്ച നിലയിലാണ്. മോഷണം നടക്കുന്ന സമയത്ത് ക്വാട്ടേഴ്സുകളിൽ ആളുകളുണ്ടായിരുന്നില്ല. ഡോഗ് സ്ക്വാഡെത്തി സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: theft at puthupally rubber board quarters cash and around hundred pavan gold stolen