റിസ്‌കെടുക്കാൻ വയ്യ! ഗിൽ ഇൻഡോറിലെത്തിയത് മൂന്ന് ലക്ഷത്തിന്റെ വാട്ടർ പ്യൂരിഫയറുമായെന്ന് റിപ്പോർട്ട്

ഇൻഡോറിലെ ഹോൾക്കർ സ്‌റ്റേഡിയത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് 1.30നാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന മത്സരം ആരംഭിക്കുക

റിസ്‌കെടുക്കാൻ വയ്യ! ഗിൽ ഇൻഡോറിലെത്തിയത് മൂന്ന് ലക്ഷത്തിന്റെ വാട്ടർ പ്യൂരിഫയറുമായെന്ന് റിപ്പോർട്ട്
dot image

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ പരമ്പരയിലെ അവസാന മത്സരം ഇരുടീമുകളെയും സംബന്ധിച്ചിടത്തോളം അതിനിർണായകമാണ്.

ഇൻഡോറിലെ ഹോൾക്കർ സ്‌റ്റേഡിയത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ഇപ്പോഴിതാ ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പുകളെ കുറിച്ച് മറ്റൊരു റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇൻഡോറിലെ മലിനജല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ‌ ഇന്ത്യൻ ക്രിക്കറ്റ് ടീം അസാധാരണമായ മുൻകരുതലുകൾ സ്വീകരിച്ചിരിക്കുകയാണ്.

ഇൻഡോറിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലാണ് ടീം ഇന്ത്യ താമസിക്കുന്നത്. ഇൻഡോറിൽ മലിനജലം കുടിച്ച് ഒട്ടേറെപേർ മരിച്ച സംഭവം ദേശീയ തലത്തിൽ തന്നെ ചർച്ചയായ സാഹചര്യത്തിൽ മുൻ കരുതൽ നടപടികൾ സ്വീകരിച്ചിരിക്കുകയാണ് ടീം. ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ അതിന് വേണ്ടി പ്രത്യേക വാട്ടർ പ്യൂരിഫയറും കൊണ്ടുവന്നിട്ടുണ്ടെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

ഏകദേശം മൂന്ന് ലക്ഷം രൂപ വിലയുള്ള വാട്ടർ പ്യൂരിഫയറാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആർ‌ഒ-ട്രീറ്റ് ചെയ്തതും പാക്കേജുചെയ്തതുമായ കുപ്പിവെള്ളം പോലും വീണ്ടും ശുദ്ധീകരിക്കാൻ ഈ ഉപകരണം പ്രാപ്തമാണ്. ഗിൽ തന്റെ സ്വകാര്യ ഹോട്ടൽ മുറിക്കുള്ളിൽ മെഷീൻ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Content Highlights: Shubman Gill brings three lakh rupees water purifier to Indore amid contamination concerns

dot image
To advertise here,contact us
dot image