രഞ്ജി ട്രോഫി; മുംബൈയുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പിന്മാറി അജിങ്ക്യ രഹാനെ

രഞ്ജിയിൽ ഹൈദരാബാദിനും ഡൽഹിക്കുമെതിരെയാണ് മുംബൈയുടെ ഇനിയുള്ള മത്സരങ്ങൾ

രഞ്ജി ട്രോഫി; മുംബൈയുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പിന്മാറി അജിങ്ക്യ രഹാനെ
dot image

2025-26 സീസണിലെ രഞ്ജി ട്രോഫി ടൂർണമെന്‍റിലെ ശേഷിക്കുന്ന മത്സരങ്ങൾ മുംബൈ താരം അജിങ്ക‍്യ രഹാനെ കളിക്കില്ല. വ‍്യക്തിപരമായ കാരണങ്ങൾ കാരണമാണ് കളിക്കാത്തതെന്ന് താരം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു.

രഞ്ജിയിൽ ഹൈദരാബാദിനും ഡൽഹിക്കുമെതിരെയാണ് മുംബൈയുടെ ഇനിയുള്ള മത്സരങ്ങൾ. ഹൈദരാബാദിനെതിരായുള്ള മത്സരത്തിനുള്ള മുംബൈ ടീമിനെ ഇന്ന് തിരഞ്ഞെടുക്കാനിരിക്കെയാണ് രഹാനെയുടെ പിന്മാറ്റം. നോക്കൗട്ട് ഘട്ടത്തിലേക്ക് മുംബൈ യോഗ്യത നേടുകയാണെങ്കിൽ, രഹാനെ വീണ്ടും ടീമിൽ തിരിച്ചെത്തുമോ എന്നത് വ്യക്തമല്ല.

കഴിഞ്ഞ രണ്ട് സീസണുകളിലും മുംബൈയ്ക്ക് വേണ്ടി രഹാനെ കളിച്ചെങ്കിലും ഇന്ത‍്യൻ ടീമിലെ നീല കുപ്പായം ഒരിക്കൽ കൂടി അണിയാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. 2023 ജൂലൈയിലാണ് രഹാനെ അവസാനമായി ഇന്ത‍്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളത്.‌ ഐപിഎൽ 2026 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി കരാറിലുള്ള അദ്ദേഹം, നിലവിൽ അവരുടെ ക്യാപ്റ്റനുമാണ്.

Content Highlights: Ajinkya Rahane opts out of remaining ranji trophy matches for mumbai cricket team

dot image
To advertise here,contact us
dot image