

ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ഏകദിനത്തിലെ സ്ലോ ബാറ്റിങിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിട്ട് വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ടെസ്റ്റ് ശൈലിയിലുള്ള ബാറ്റിങാണ് അദ്ദേഹം ഈ കളിയില്‍ കാഴ്‌വച്ചതെന്നും ഇത്തരം ഇന്നിങ്‌സ് ഒരിക്കലും അംഗീകരിക്കില്ലെന്നുമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
ആറാം നമ്പറില്‍ ക്രീസിലെത്തിയ ജഡ്ഡു 27 റണ്‍സ് നേടിയാണ് പുറത്തായത്. 44 ബോള്‍ നേരിട്ട അദ്ദേഹം പായിച്ചത് ഒരേയൊരു ഫോര്‍ മാത്രം. 61.36 എന്ന വളരെ മോശം സ്‌ട്രൈക്ക് റേറ്റിലുമാണ് ജഡ്ഡു ബാറ്റ് വീശിയത്.
തുടക്കം മുതല്‍ അവസാനം വരെ ഒരേ താളത്തില്‍ പോയ ഇന്നിങ്‌സിന് അവസാന ഓവറുകളില്‍ പോലും വേഗത നല്‍കാന്‍ അദ്ദേഹത്തിനായില്ല. ഒടുവില്‍ 39ാം ഓവറില്‍ കിവി ക്യാപ്റ്റന്‍ കൂടിയായ മൈക്കല്‍ ബ്രേസ്വെല്ലിന് ജഡേജ സ്വന്തം ബോളില്‍ ക്യാച്ചും സമ്മാനിച്ച് ക്രീസ് വിടുകയും ചെയ്തു.
പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ വന്‍ ആരാധക രോഷമുണ്ടായത്. കഴിഞ്ഞ ഏകദിനത്തിലും താരത്തിന് തിളങ്ങാനായിരുന്നില്ല. അഞ്ചു പന്തിൽ നാല് റൺസാണ് കഴിഞ്ഞ മത്സരത്തിൽ താരം നേടിയത്.
അതേസമയം, ന്യൂസിലാന്‍ഡിന് 285 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ഏഴു വിക്കറ്റിനു 284 റണ്‍സെടുക്കുകയായിരുന്നു. ഇതിനു ടീമിനെ സഹായിച്ചതാവട്ടെ കെഎല്‍ രാഹുലിന്റെ (112*) അപരാജിത സെഞ്ച്വറിയാണ്. 92 ബോളില്‍ 11 ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. 56 റണ്‍സെടുത്ത നായകന്‍ ശുഭ്മന്‍ ഗില്ലാണ് മറ്റൊരു പ്രധാന സ്‌കോറര്‍.
Content Highlights: Ravindra Jadeja slow batting slamed by fans; ind vs nz