

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകുന്നത് ജസ്പ്രീത് ബുംറയായിരുന്നു. ഒന്നാം ദിനം 14 ഓവറിൽ 27 റൺസ് വഴങ്ങി താരം അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇതോടെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 159 റണ്‍സിൽ അവസാനിച്ചു.
അതേ സമയം ടെസ്റ്റ് ക്രിക്കറ്റിൽ ബുംറയുടെ 16-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേടിയ ഇന്ത്യൻ താരങ്ങളിൽ ഇതോടെ ബുംറ അഞ്ചാമതെത്തി. 16 തവണ നേടിയ ഭഗവത് ചന്ദ്രശേഖറിനൊപ്പമാണ് ഇനി ബുംറയുടെ സ്ഥാനം. വെറും 51 മത്സരങ്ങളിൽ നിന്നാണ് ബുംറയുടെ ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്. ഭഗവത് 56 മത്സരങ്ങളിൽ നിന്നാണ് 16 എന്ന അക്കത്തിലേക്ക് എത്തിയത്.
ഇന്ത്യൻ ബൗളർമാരിൽ ആർ. അശ്വിൻ (37), അനിൽ കുംബ്ലെ (35), ഹർഭജൻ സിംഗ് (25), കപിൽ ദേവ് (23) തുടങ്ങിയ ഇതിഹാസങ്ങൾ മാത്രമാണ് ഇതിൽ കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുള്ളത്.
Fifer for Bumrah 🔥🔥🔥
— MR.PK (@ImUrs_Pk) November 14, 2025
What a Man he is 🥵🔥#Bumrah #INDvSApic.twitter.com/KFn3Awwl0l
ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 159 റണ്‍സിനാണ് ഓള്‍ഔട്ട് ആയത്.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 48 പന്തില്‍ 31 റണ്‍സെടുത്ത ഓപ്പണര്‍ ഐഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.
Content Highlights: Bumrah is the fifth in the list of most five-wicket hauls; who are the other