പൊതുസ്ഥലങ്ങളിലും തെരുവുവിളക്കുകളിലും അനാവശ്യ പരസ്യങ്ങള്‍ പാടില്ല; മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ

നഗര സൗന്ദര്യത്തിന് കോട്ടം സൃഷ്ടിക്കുന്നതിനൊപ്പം വാഹനോമോടിക്കുന്നവരുടെ ശ്രദ്ധ തിരിക്കുന്നതിനും ഇത് കാരണമാകുന്നതായാണ് കണ്ടെത്തല്‍

പൊതുസ്ഥലങ്ങളിലും തെരുവുവിളക്കുകളിലും അനാവശ്യ പരസ്യങ്ങള്‍ പാടില്ല; മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ
dot image

പൊതുസ്ഥലങ്ങളിലും തെരുവുവിളക്കുകളിലും പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ. നഗരത്തിന്റെ ഭംഗി നശിപ്പിക്കുകയും വാഹന മോടിക്കുന്നവരുടെ ശ്രദ്ധ തിരിക്കുകയും ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു. നിയമ ലംഘകര്‍ ശക്തമായ നിയമ നടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഒമാന്റെ തലസ്ഥാനമായ മസ്‌ക്കറ്റില്‍ അനധികൃതമായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പ്രവണത വര്‍ദ്ധിക്കുന്ന സാഹതര്യത്തിലാണ് മുന്നറിയിപ്പുമായി നഗരസഭര രംഗത്തെത്തിയിരിക്കുന്നത്. നഗര സൗന്ദര്യത്തിന് കോട്ടം സൃഷ്ടിക്കുന്നതിനൊപ്പം വാഹനോമോടിക്കുന്നവരുടെ ശ്രദ്ധ തിരിക്കുന്നതിനും ഇത് കാരണമാകുന്നതായാണ് കണ്ടെത്തല്‍.

വഴിയോരങ്ങളിലോ കെട്ടിടങ്ങളിലോ മറ്റ് പൊതു സൗകര്യങ്ങളിലോ പ്ലോട്ടുകളിലോ ക്രമരഹിതമായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഡ്രൈവര്‍മാരുടെ കാഴ്ച മറക്കുന്നതിന് കാരണമാകും. അനധികൃതമായി പ്രമോഷനല്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചിട്ടുള്ള എല്ലാവരും അവ നീക്കം ചെയ്യാന്‍ തയ്യാറാകണമെന്ന് മസ്‌ക്കറ്റ് നഗരസഭ മുന്നറിയിപ്പ് നല്‍കി. അല്ലാത്ത പക്ഷം നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പള്ളികള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുന്നില്‍ പരസ്യത്തിന്റെ ഭാഗമായി ബ്രൗഷറുകളും പ്രസിദ്ധീകരണങ്ങളും വിതരണം ചെയ്യുന്നതും നിയമ വിരുദ്ധമാണ്.

പൊതു പാര്‍ക്കുകളിലും നടപ്പാതകളിലും ചുറ്റുമുള്ള മതിലുകളിലും പരസ്യങ്ങള്‍ പതിക്കുന്നതും ലഘുലേഖകള്‍ വിതരണം ചെയ്യുന്നത് കുറ്റകരമാണെന്നും അധികൃതര്‍ അറിയിച്ചു. എല്ലാത്തരം പരസ്യങ്ങള്‍ക്കും മുന്‍സിപ്പാലിറ്റിയില്‍ നിന്നുള്ള പ്രത്യേക അനുമതി ആവശ്യമാണ്. ഇത്തരം പരസ്യ ബോര്‍ഡുകള്‍ കാല്‍നട യാത്രക്കാര്‍ക്കോ ഗതാഗതത്തിനോ തടസമുണ്ടാക്കരുത്. ഇതിന് പുറമെ വികസന പ്രവര്‍ത്തനങ്ങള്‍ക്കോ പൊതുസേവന സംവിധാനങ്ങള്‍ക്കോ കേടുപാട് വരുത്താന്‍ പാടില്ലെന്നും നഗരസഭ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിനോ വായുസഞ്ചാരത്തിനോ തടസമുണ്ടാത്ത രീതിയിലാകണം പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതെന്നും നഗരസഭയുടെ സര്‍ക്കുലറില്‍ പറയുന്നു.

Content Highlights: Avoid placing unauthorised adverts in public places

dot image
To advertise here,contact us
dot image