
പാലക്കാട്: വാളയാറിൽ വൻ ലഹരിവേട്ട. 20 ലക്ഷം രൂപ വില മതിക്കുന്ന മെത്താഫിറ്റമിനുമായി യുവാവിനെ പിടികൂടി. ചാവക്കാട് സ്വദേശി ഷമീറിനെയാണ് വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് കെഎസ്ആർടിസി ബസിലാണ് ഇയാൾ ലഹരി കടത്തിയിരുന്നത്. 211 ഗ്രാം മെത്താഫിറ്റമിനാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.
Content Highlights: Youth arrested with methamphetamine worth Rs 20 lakh in Walayar