'ഞങ്ങള്‍ കൈകൊടുക്കാന്‍ തയ്യാറായിരുന്നു, പക്ഷേ അവർ...'; പ്രതികരിച്ച് പാകിസ്താന്‍ കോച്ച്‌

മത്സരത്തിന് ശേഷം ഇന്ത്യന്‍ ടീം കൈകൊടുക്കാതെ പിരിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് പാക് കോച്ച്‌

'ഞങ്ങള്‍ കൈകൊടുക്കാന്‍ തയ്യാറായിരുന്നു, പക്ഷേ അവർ...'; പ്രതികരിച്ച് പാകിസ്താന്‍ കോച്ച്‌
dot image

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ അനായാസ ജയം നേടിയതിന് പിന്നാലെ പാകിസ്താന്‍ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാതെ ഇന്ത്യന്‍ താരങ്ങള്‍ മടങ്ങിയതിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ‌ മീഡിയയിൽ. സൂഫിയാൻ മുഖീം എറിഞ്ഞ 16-ാം ഓവറിലെ അഞ്ചാം പന്ത് സിക്‌സറടിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ടീമിന്റെ വിജയറണ്‍സ് കുറിച്ചത്. ശിവം ദുബെയായിരുന്നു ഒപ്പം. വിജയത്തിന് പിന്നാലെ ഇരുവരും പാക് താരങ്ങളുടെ നേര്‍ക്ക് നോക്കുക പോലും ചെയ്യാതെ നേരേ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.

ഇന്ത്യൻ താരങ്ങള്‍ ഡഗ്ഗൌട്ടില്‍ നിന്നിറങ്ങിവന്ന് ഹസ്തതദാനത്തിന് തയാറാവുമെന്ന് പ്രതീക്ഷിച്ച് പാക് താരങ്ങള്‍ അല്‍പനേരം ഗ്രൗണ്ടില്‍ നിന്നെങ്കിലും ഇന്ത്യൻ താരങ്ങളാരും ഗ്രൗണ്ടിലേക്കിറങ്ങിയില്ല. പാക് താരങ്ങള്‍ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലേക്ക് നോക്കിയെങ്കിലും അവിടെ തുറന്നുവെച്ചിരുന്ന ജനല്‍ വലിച്ചടക്കുന്ന കാഴ്ചയാണ് അവര്‍ക്ക് കാണാനായത്. ഇതോടെ പാക് താരങ്ങള്‍ ഗ്രൗണ്ട് വിടുകയായിരുന്നു. പിന്നീട് മത്സരശേഷം പതിവുള്ള സമ്മാനദാനച്ചടങ്ങില്‍ നിന്ന് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ വിട്ടു നിന്ന് പ്രതിഷേധിക്കുകയും ചെയ്തു.

ഇന്ത്യന്‍ താരങ്ങളുടെ പെരുമാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുകയാണ്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിക്കുകയാണ് പാകിസ്താന്റെ ഹെഡ് കോച്ച് മൈക്ക് ഹെസ്സൺ. മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങൾക്ക് കൈകൊടുക്കാൻ പാക് ടീം തയ്യാറായിരുന്നെന്നും എന്നാൽ ഇന്ത്യൻ ടീം അതിന് നിൽക്കാതെ ഡ്രെസിങ് റൂമിലേക്ക് പോവുകയായിരുന്നെന്നുമാണ് മൈക്ക് ഹെസ്സൺ പറയുന്നത്.

"മത്സരത്തിന്റെ അവസാനം ഞങ്ങൾ ഹസ്തദാനം ചെയ്യാൻ തയ്യാറായിരുന്നു എന്നത് വ്യക്തമാണ്. എന്നാൽ‌ ഞങ്ങളുടെ എതിർ ടീം അങ്ങനെ ചെയ്യാൻ തയ്യാറാവാത്തതിൽ ഞങ്ങൾ നിരാശരായിരുന്നു. ഹസ്തദാനം ചെയ്യാൻ ഞങ്ങൾ ഇന്ത്യൻ താരങ്ങളുടെ അടുത്തേക്ക് പോയി. പക്ഷേ അവർ അതിവേ​ഗം ഡ്രസിങ് റൂമിലേക്ക് പോയിരുന്നു. മത്സരം പരാജയപ്പെട്ടെങ്കിലും ഞങ്ങൾ എതിർ ടീമിന് കൈകൊടുക്കാൻ പൂർണ്ണമായും തയ്യാറായിരുന്നു", ഹെസ്സൺ പറഞ്ഞു.

ഏഴ് വിക്കറ്റിന്റെ ജയമായിരുന്നു ഇന്ത്യ നേടിയത്. പാകിസ്താനെ വെറും 127 റൺസിൽ ഒതുക്കിയ ഇന്ത്യ 155 ഓവറിൽ വിജയത്തിലെത്തി. മത്സരം വിജയിച്ചതോടെ ഇന്ത്യ സൂപ്പർ ഫോറിലേക്കെത്തി. 128 റൺസ് പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് തിളങ്ങിയത്. 47 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ സുര്യകുമാർ യാദവും 31 വീതം റൺസെടുത്ത അഭിഷേക് ശർമയും തിലക് വർമയുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ടൂർണമെൻറിൽ ഇന്ത്യയുടെ രണ്ടാം വിജയമാണിത്.

Content Highlights: Pakistan coach Mike Hesson about Indian Team refused to shake hands with his players

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us