ഷേക്ക് ഹാൻഡില്ല, സംസാരങ്ങളില്ല; ഇതൊന്നും സൂര്യയുടെ ഐഡിയ അല്ല; റിപ്പോർട്ട്

ഇത് സ്‌പോർട്‌സ്മാൻ സ്പിരിറ്റിനേക്കാൾ വലുതായ കാര്യമാണെന്നായിരുന്നു ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് മറുപടി നൽകിയത്

ഷേക്ക് ഹാൻഡില്ല, സംസാരങ്ങളില്ല; ഇതൊന്നും സൂര്യയുടെ ഐഡിയ അല്ല; റിപ്പോർട്ട്
dot image

പാകിസ്താനെതിരെയുള്ള ഏഷ്യാ കപ്പ് മത്സരം ഇന്ത്യ അനായാസം വിജയിച്ചിരുന്നു. ഒരുപാട് ഹൈപ്പിലെത്തിയ മത്സരം ഇന്ത്യ ഏകപക്ഷീയമായി വിജയിക്കുകയായിരുന്നു. മത്സരത്തിന് ശേഷം പാകിസ്താൻ താരങ്ങൾക്ക് ഇന്ത്യൻ കളിക്കാർ ഷേക്ക് ഹാൻഡ് നൽകാത്തത് ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. ഇത് സ്‌പോർട്‌സ്മാൻ സ്പിരിറ്റിനേക്കാൾ വലുതായ കാര്യമാണെന്നായിരുന്നു ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് മറുപടി നൽകിയത്. എന്നാൽ ഇത് സൂര്യയുടെ ഐഡിയ അല്ലെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറായിരുന്നു ഈ ഐഡിയക്ക് പിന്നിലെന്ന് റിപ്പോർട്ടിൽ പറയുന്നു. ടെലിക്കോം ഏഷ്യാ പുറത്തിവിടുന്ന റിപ്പോർട്ട് പ്രകാരം ഗംഭീർ കളിക്കാരോട് സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കാനും ഇന്ത്യക്ക് വേണ്ടി കളിക്കുന്നതാണ് നിങ്ങളുടെ ജോലിയെന്നും പറഞ്ഞു. പാകിസ്താൻ കളിക്കാരോട് സംസാരിക്കാൻ പോവേണ്ടെന്നും ഗംഭീർ പറഞ്ഞതായി റിപ്പോർട്ടുണ്ട്.

'സോഷ്യൽ മീഡിയ ഒഴിവാക്കുക, ഈ ബഹളങ്ങളിൽ പെടാതിരിക്കുക. നിങ്ങളുടെ ജോലി ഇന്ത്യക്ക് വേണ്ടി കളിക്കുകയാണ്. പഹൽഗാമിൽ നടന്നത് മറക്കരുത്. നിങ്ങൾ കൈകൊടുക്കാൻ നിൽക്കേണ്ട. അവരുമായി സംസാരിക്കാൻ നിൽക്കേണ്ട. ഗ്രൗണ്ടിൽ ഇറങ്ങുക കളിക്കുക ഇന്ത്യക്ക് വേണ്ടി ജയിക്കുക തിരിച്ചുവരുക,' ഗംഭീർ ടീമിന് നിർദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

മത്സരത്തിന് ശേഷം പഹൽഗാമിലെ ആക്രമണത്തിൽ മരണപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചത് കൊണ്ട് ഈ മത്സരം പ്രധാനമായിരുന്നു എന്നും ഓപ്പറേഷൻ സിന്ദൂർ വിജയകരമായി പൂർത്തിയാക്കിയ സൈനികർക്ക് ഈ വിജയം സമർപ്പിക്കുന്നുവെന്നും ഗംഭീർ പറഞ്ഞിരുന്നു.

Content Highlights- It was Gautham Gambhir's Idea to Not Shakehand with pakistan Players

dot image
To advertise here,contact us
dot image