ഇന്ന് മാറ്റമില്ലാതെ സ്വര്‍ണവില; 81,000ത്തിന് മുകളില്‍ തന്നെ

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ ഇന്ന് സ്വര്‍ണവില

ഇന്ന് മാറ്റമില്ലാതെ സ്വര്‍ണവില; 81,000ത്തിന് മുകളില്‍ തന്നെ
dot image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 81,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10,190 രൂപ നല്‍കണം. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനയാണ് വിലയില്‍ പ്രതിഫലിച്ചത്.

അതേസമയം, സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ്. വിവാഹ പാര്‍ട്ടികളെയും വിലക്കയറ്റം ബുദ്ധിമുട്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. നിലവില്‍ പുതിയ തലമുറയിലെ കുട്ടികളെല്ലാം ലൈറ്റ് വെയ്റ്റ് ആഭരണങ്ങളിലേക്ക് ചുവടുമാറിക്കഴിഞ്ഞു. ഒരു ഗ്രാമില്‍ തീര്‍ത്ത നെക് ചെയ്നുകളാണ് പലര്‍ക്കും നിലവില്‍ താല്പര്യം. അതുപോലെ 18 കാരറ്റ് സ്വര്‍ണത്തിനും ആവശ്യക്കാരേറി.

സ്വര്‍ണം ഈ പോക്കുപോവുകയാണെങ്കില്‍ മധ്യവര്‍ഗത്തിന് സ്വര്‍ണാഭരണം അത്യാഡംബരമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയം, സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ഇനി നല്ലകാലമാണ്. അമേരിക്കന്‍ സമ്പദ്മേഖലയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Content Highlights:Gold price today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us