
കണ്ണൂര്‍: വീട്ടുപറമ്പില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയയാള്‍ക്കെതിരെ കേസെടുത്തു. കണ്ണൂര്‍ പയ്യന്നൂര്‍ കോറോമില്‍ വീട്ടുപറമ്പില്‍ അതിക്രമിച്ച് കയറി അരലക്ഷം രൂപയുടെ തേങ്ങയും അടയ്ക്കയും മോഷ്ടിച്ചയാള്‍ക്കെതിരെയാണ് കേസെടുത്തത്. കോറോം സ്വദേശി തമ്പാനെതിരെയാണ് കേസെടുത്തത്.
പ്രതി വീട്ടില്‍ നിന്നും തേങ്ങയും അടയ്ക്കയും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബെംഗളൂരുവില്‍ താമസിക്കുന്ന കോറോം സ്വദേശിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. നാല് മാസം മുന്‍പാണ് തമ്പാന്‍ ജയിലില്‍ നിന്നിറങ്ങിയത്.
ആഗസ്റ്റ് മാസം മുതലാണ് വീട്ടുപറമ്പില്‍ കയറി പല തവണയായി തമ്പാന്‍ തേങ്ങയും അടക്കയും മോഷ്ടിച്ചത്. ഈ മോഷണ ശ്രമങ്ങളെല്ലാം വീടിന്റെ പലയിടങ്ങളിലായി സ്ഥാപിച്ച സിസിടിവികളില്‍ പതിഞ്ഞു. ബെംഗളൂരുവില്‍ ഇരുന്ന് വീട്ടുടമ ഇതെല്ലാം കണ്ടു. തുടര്‍ന്ന് തെളിവ് സഹിതം മെയിലില്‍ പരാതി അയക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Content Highlights: A case has been filed against a man who broke into a house and stole it