ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ സംഘത്തെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച് 1250 പവൻ കവർന്നു

പ്രതികളെ പിടികൂടാൻ നാല് പ്രത്യേക സം​ഘങ്ങൾ രൂപീകരിച്ചു

ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ സംഘത്തെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച് 1250 പവൻ കവർന്നു
dot image

ചെന്നൈ: ചെന്നൈയിലെ സ്വകാര്യ ജ്വല്ലറിയിലെ മാനേജരെയും ജീവനക്കാരെയും ആക്രമിച്ച സംഘം 1250 പവൻ കവർന്നു.സംസ്ഥാനത്തെ ജ്വല്ലറികളിലേക്ക് ആഭരണങ്ങൾ എത്തിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള ആർകെ ജ്വല്ലറിയിലെ ജീവനക്കാരെ ആക്രമിച്ചാണു കവർച്ച. ഓ‍ർഡർ അനുസരിച്ച് വിതരണം ചെയ്യാനുള്ള സ്വർണവുമായി ഡിണ്ടി​ഗലിലെത്തി ബാക്കി സ്വർണവുമായി മടങ്ങുമ്പോഴായായിരുന്നു സംഭവം.

തിരിച്ചിറപ്പള്ളി ചെന്നൈ ഹൈവേയിലെ സമയപുരത്തിന് സമീപം വാഹനം നിർത്തി വിശ്രമിക്കുമ്പോൾ അജ്‍ഞാത സംഘം മുകളുപൊടിയെറിഞ്ഞ് ജീവനക്കാരെ ആക്രമിച്ച ശേഷം സ്വർണവുമായി കടന്നുകളയുകയായിരുന്നു. മാനേജർ ഉടൻ സമയപുരം പൊലീസ് സ്റ്റോഷനിൽ പരാതി നൽകി. പ്രതികളെ പിടികൂടാൻ നാല് പ്രത്യേക സം​ഘങ്ങൾ രൂപീകരിച്ചു.

Content Highlight : A group of people who went to a jewelry store with gold were attacked and robbed of their gold.

dot image
To advertise here,contact us
dot image